പുത്തൻചന്തക്കും വരിക്കാനി കവലക്കും ഇടയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഒന്നിലധികം വാഹനങ്ങളിൽ തട്ടി അപകടം. അപകടത്തെത്തുടർന്ന് ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കവും വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റാത്തതും മൂലം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പാതയോരത്തെ വിവിധ വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിന് നടുവിൽ തന്നെ നിർത്തിയിട്ട് ഡ്രൈവർമാർ തർക്കത്തിലേർപ്പെട്ടത് ഗതാഗതം പൂർണ്ണമായും സ്തംഭിപ്പിച്ചു. വൈകുന്നേരത്തെ തിരക്കേറിയ സമയമായതിനാൽ നിരവധി സ്കൂൾ ബസ്സുകളാണ് കുരുക്കിൽപ്പെട്ടത്.
രക്ഷകർത്താക്കളുടെ ആശങ്ക
സ്കൂൾ വിട്ട് കൃത്യസമയത്ത് കുട്ടികൾ വീട്ടിലെത്താതിരുന്നതോടെ രക്ഷിതാക്കൾ വൻ പരിഭ്രാന്തിയിലായി. ഫോൺ കോളുകൾ വഴി വിവരം അന്വേഷിച്ചെങ്കിലും വൻ ഗതാഗതക്കുരുക്കാണെന്ന മറുപടിയാണ് ലഭിച്ചത്. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിര നീണ്ടതോടെ കുട്ടികൾ മണിക്കൂറുകളോളം ബസ്സിലിരുന്ന് വലഞ്ഞു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…