ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി തീർന്നാലും 30 ദിവസംവരെ അതുപയോഗിക്കാൻ അനുമതി നൽകി മോട്ടോർവാഹന നിയമത്തിൽ ഭേദഗതിവരുത്തി കേന്ദ്രം. ഇക്കാലയളവിൽ ലൈസൻസ് പുതുക്കാൻ അധികഫീസ് നൽകേണ്ട. ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷംമുൻപ് പുതുക്കിയാൽ കാലാവധി തീരുന്ന തീയതി മുതൽക്കാകും പ്രാബല്യം.
കാലാവധി തീർന്നശേഷമാണ് പുതുക്കുന്നതെങ്കിൽ ആ തീയതി മുതൽക്കാകും പ്രാബല്യം. മോട്ടോർ വാഹനനിയമത്തിൽ മാത്രം 20 ഭേദഗതികളാണ് ലോക്‌സഭയിൽ വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ അവതരിപ്പിച്ച ജൻ വിശ്വാസ് ഭേദഗതി ബില്ലിലുള്ളത്.
നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ നിന്നൊഴിവാക്കിയും ശിക്ഷ ലഘൂകരിച്ചും 23 മന്ത്രാലയങ്ങൾക്ക് കീഴിലെ 79 കേന്ദ്ര നിയമങ്ങളിലായി 784 ഭേദഗതികൾ വരുത്തുന്നതാണ് ജൻ വിശ്വാസ് ഭേദഗതി ബിൽ. 79 കേന്ദ്രനിയമങ്ങളുടെ കൂട്ടത്തിലാണ് 1988-ലെ മോട്ടോർവാഹന നിയമവും ഉൾപ്പെട്ടത്.
കഴിഞ്ഞവർഷം അവതരിപ്പിച്ച ബിൽ സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടിരുന്നു. സെലക്‌ട് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഭേദഗതി വരുത്തിയാണിപ്പോൾ പുതിയ ബിൽ കൊണ്ടുവന്നത്.
784-ൽ 717 വ്യവസ്ഥകൾ വ്യാപാരസൗകര്യം വർധിപ്പിക്കാനും 67 എണ്ണം ജനജീവിതം മെച്ചപ്പെടുത്താനുമായാണ് കുറ്റവിമുക്തമാക്കുന്നത്. കുറ്റകൃത്യത്തിൻ്റെ ഗൗരവമനുസരിച്ച് പിഴകൾ പരിഷ്കരിക്കുകയും അപ്പീൽ അതോറിറ്റികൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി ജിതിൻ പ്രസാദ പറഞ്ഞു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…