Categories: Uncategorized

നഗര മധ്യത്തിൽ യുവാവിനെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ പ്രതികളെ വെറുതെ വിട്ടു…മുണ്ടക്കയം സ്വദേശി ഉൾപ്പെടെ 3 പേർ

കോട്ടയം: എട്ടു വർഷം മുമ്പ് കോട്ടയം തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തിന് സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട യുവാവിനെ കൊലപ്പെടുത്തി എന്ന് ആരോപിച്ച് കോട്ടയം വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുമരകം പള്ളത്തുശ്ശേരിൽ വീട്ടിൽ ബാലകൃഷ്ണൻ മകൻ സജയൻ പി ബി, മുണ്ടക്കയം കൂട്ടിക്കൽ മതുമല കോളനിഭാഗം മുണ്ടപ്ലാക്കൽ വീട്ടിൽ സന്തോഷ് ജോസഫ് എന്നിവരെ കോടതി വെറുതെ വിട്ടുകൊണ്ട് ഉത്തരവായി.
കോട്ടയം അഡീഷണൽ സെഷൻസ് സ്പെഷ്യൽ ജഡ്ജ് എസ്. സുഭാഷ് ആണ് പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്.

ബൈജു എന്നു വിളിക്കുന്ന കൊച്ചുമോൻ ആണ് മരണപ്പെട്ടത്. 2018 ഒക്ടോബർ മാസം 22 തീയതി അർദ്ധരാത്രി
കമ്പി വടിക്ക് അടിച്ചും മറ്റും തിരുനക്കരയിലെ പഴയ പോലീസ് സ്റ്റേഷൻ പടിഞ്ഞാറ് വശത്തുള്ള കിണറ്റിൽ തള്ളി കൊലപ്പെടുത്തി എന്നായിരുന്നു പോലീസ് കേസ്. മരണപ്പെട്ട ആളോടൊപ്പം താമസിച്ചിരുന്ന ബിന്ദു എന്ന സ്ത്രീ പിറ്റേന്ന് കോട്ടയം വേസ്റ്റ് പോലീസ് സ്റ്റേഷനിൽ ഹാജരായി വിവരം അറിയിക്കുകയായിരുന്നു. എന്നാൽ രണ്ടു ദിവസത്തെ അന്വേഷണത്തിനു ശേഷമാണ് 42 അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്ന് വെള്ളം വറ്റിച്ച് അഴുകിയ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് നഗരത്തിൽ കടത്തിണ്ണയിലും മറ്റും താമസിച്ചിരുന്ന സജയൻ, സന്തോഷ് എന്നിവരെ പ്രതി ചേർത്ത് കോട്ടയം വെസ്റ്റ് പോലീസ് കേസെടുക്കുകയായിരുന്നു.

കുറ്റാരോപിതരായ പ്രതികൾ കഴിഞ്ഞ എട്ടു വർഷത്തോളമായി കോട്ടയം സബ് ജയിലിൽ വിചാരണത്തടവിലായിരുന്നു.

പ്രോസിക്യൂഷനു വേണ്ടി 29 സാക്ഷികളെയാണ് വിസ്തരിച്ചത്. കൊല്ലപ്പെട്ട കൊച്ചുമോനുമായി തലേന്ന് വിവിധ സാഹചര്യങ്ങളിൽ പ്രതികൾ ഒരുമിച്ച് കാണപ്പെട്ടു എന്നതുകൊണ്ട് കുറ്റം ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതികൾ കുറ്റക്കാരാണെന്ന് സംശയിതമായി തെളിയിക്കാൻ കഴിഞ്ഞില്ല എന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago