പൊൻകുന്നം: കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടയിൽ രോഗം മൂർച്ഛിച്ച് അവശനായ പതിമൂന്നുകാരന് രക്ഷകരായി ബസ് ജീവനക്കാർ. കോട്ടയം-കുമളി റൂട്ടിലോടുന്ന കട്ടപ്പന ഡിപ്പോയിലെ ബസാണ് കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ആബേൽ എന്ന ബാലന് തുണയായത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു മനസാക്ഷിയെ തൊട്ടുണർത്തിയ ഈ സംഭവം. വാഴൂർ ഇളപ്പുങ്കൽ പന്തിരുവേലിൽ ജയ്‌സന്റെ മകൻ ആബേൽ, അച്ഛനും മുത്തശ്ശിക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു.യാത്രയ്ക്കിടയിൽ ആബേലിന് പെട്ടെന്ന് ‘ഫിറ്റ്‌സ്’ ഉണ്ടാവുകയും കുട്ടി പൂർണ്ണമായും അവശനിലയിലാവുകയും ചെയ്തു.കുട്ടിയുടെ അവസ്ഥ കണ്ട ഉടൻ തന്നെ മറ്റ് യാത്രക്കാരുടെ സഹകരണത്തോടെ ഡ്രൈവർ ദിലീപും കണ്ടക്ടർ മനാഫും ബസ് നേരിട്ട് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു.
സാധാരണ സ്റ്റോപ്പുകൾ നോക്കാതെയും ട്രാഫിക് തടസ്സങ്ങൾ മറികടന്നുമുള്ള ജീവനക്കാരുടെ വേഗത്തിലുള്ള തീരുമാനം കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സഹായകമായി. ആശുപത്രിയിലെത്തിച്ച ആബേലിന് ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കി.
മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ഈ നന്മയാർന്ന പ്രവർത്തിയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരെയും അതിന് പിന്തുണ നൽകിയ സഹയാത്രക്കാരെയും നാട്ടുകാർ അഭിനന്ദിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…