Categories: Uncategorized

പാലായിലെ ജനകീയ വിഷയങ്ങൾ നിയമസഭ മുമ്പാകെ അവതരിപ്പിക്കുന്നതിൽ വലിയ പരാജയമുണ്ടായി: നഷ്ടമായ ഏഴ് വർഷം തിരികെ പിടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജോസ് കെ മാണി

കഴിഞ്ഞ ഏഴ് വർഷക്കാലമായി പാലാ നേരിടുന്ന വികസന മുരടിപ്പിന് വിരാമമിടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.നിയമസഭയിലെ അംഗത്തിന്റെ രാഷ്ട്രീയമേതെന്ന് നോക്കിയല്ല എൽഡിഎഫ് സർക്കാർ കേരളമാകെ വികസനം എത്തിച്ചത്.എല്ലാ അർത്ഥത്തിലും കേരളത്തിനുമേൽ സാമ്പത്തിക ഉപരോധമാണ് കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചത്.

കേരളത്തിൻ്റെ വികസനം തടയുക എന്നതായിരുന്നു കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യം.സാമൂഹിക ക്ഷേമ പെൻഷനുകൾ നിലച്ചുപോകുന്ന സാഹചര്യം സൃഷ്ടിക്കാനും കേന്ദ്രസർക്കാർ പരിശ്രമിച്ചു.ജനകീയ പങ്കാളിത്തത്തോടെ ബദൽ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തിയാണ് സമാനതകളില്ലാത്ത വികസന കുതിപ്പിലേക്കും ജനങ്ങളുടെ സാമ്പത്തിക ഭദ്രതയിലേക്കും കേരളം എത്തിച്ചേർന്നത്. ബജറ്റ് വിഹിതവും പദ്ധതികളും അനുവദിച്ചിട്ടുംവികസന പദ്ധതികളുടെ ഭാഗമാകാൻ എന്തുകൊണ്ട് പാലായ്ക്ക് കഴിഞ്ഞില്ല എന്നതാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഉയർത്തുന്ന പ്രധാന ചോദ്യം.

വ്യക്തമായ ആസൂത്രണത്തോടെ പാലായുടെ വികസനത്തിനായുള്ള കൃത്യമായ പദ്ധതികൾ സർക്കാരിന് മുന്നിൽ സമർപ്പിക്കുന്നതിൽ ഗുരുതരമായ വീഴ്ചയും അലംഭാവവുമാ ണുണ്ടായത്.പാലായിലെ ജനകീയ വിഷയങ്ങൾ നിയമസഭ മുമ്പാകെ അവതരിപ്പിക്കുന്നതിലും വലിയ പരാജയം സംഭവിച്ചു.ജനപ്രതിനിധിയുടെ പ്രവർത്തനം എന്നാൽ വ്യക്തിഹത്യയും അപവാദ പ്രചാരണവും മാത്രമാണെന്ന ധാരണയിലാണ് നിലവിലെ എംഎൽഎ മുന്നോട്ടുപോയത്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago