വള്ളിയാംകാവ്: ഏറെ നാളായി പ്രദേശവാസികൾ അനുഭവിച്ചു വരുന്ന കടുത്ത കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. കുപ്പക്കയം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
കടുത്ത ജലക്ഷാമം നേരിടുന്ന വള്ളിയാംകാവ് മേഖലയിലെ പ്രശ്നങ്ങൾ നേരിട്ട് ബോധ്യപ്പെടാൻ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ് സ്ഥലത്തെത്തിയിരുന്നു. പ്രദേശവാസികളുമായി അദ്ദേഹം സംവദിക്കുകയും നിലവിലെ കുടിവെള്ള പദ്ധതിയുടെ പോരായ്മകൾ നേരിട്ട് വിലയിരുത്തുകയും ചെയ്തു.
പദ്ധതിയുടെ അപാകതകൾ പരിഹരിക്കാൻ വൈകുന്നതിൽ കരാറുകാരനെ നേരിട്ട് വിളിച്ചു വരുത്തിയ വൈസ് പ്രസിഡന്റ്, അടിയന്തരമായി ജലക്ഷാമം പരിഹരിക്കാനുള്ള കർശന നിർദ്ദേശങ്ങൾ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ജോലികൾ ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…