Categories: Uncategorized

“സാങ്കേതിക വിദ്യകൾ മനുഷ്യപുരോഗതിക്കും സാമൂഹിക നന്മയ്ക്കും ഉപകരിക്കണം: മാർ മാത്യു അറയ്ക്കൽ; പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ എം.സി.എ കോഴ്‌സും വി.ആർ സ്റ്റുഡിയോയും ഉദ്ഘാടനം ചെയ്തു”

  • ആധുനിക സാങ്കേതിക വിദ്യകളുടെ ഗവേഷണ ഫലങ്ങൾ മനുഷ്യ പുരോഗതിയ്ക്കും സാമൂഹിക നന്മയ്ക്കും ഉപകരിക്കണമെന്ന് മാർ. മാത്യു അറക്കൽ. പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ പുതിയതായി കേരള സർക്കാർ അനുവദിച്ച എം.സി.എ കോഴ്‌സിന്റേയും വി.ആർ സ്റ്റുഡിയോയുടെയും ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് നടന്ന ശാസ്ത്രപ്രതിഭാ സംഗമത്തിൽ നാനോ ടെക്‌നോളജി മനുഷ്യന്റെ പുരോഗതിയ്ക്കു് ഒപ്പം ആയൂർ ദൈർഘ്യത്തെയും, ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും വൻ മാറ്റം കൊണ്ടുവരുമെന്നും, ഈ യുഗം എ.ഐ യുടെയും, മെഷീൻ ലേണിംഗിന്റെയും, നാനോ സയൻസിന്റെയും യുഗമാണെന്നും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും, ലോകത്തിലെ 3 ശതമാനം നാനോ ശാസ്ത്രജ്ഞൻമാരിൽ ഉൾപ്പെട്ട പ്രൊഫ. ഡോ. സാബു തോമസ്‌ വ്യക്തമാക്കി.
  • ബഹിരാകാശ മേഖലയിലെ നമ്മുടെ ഓരോ പഠനങ്ങളും, ലോകത്തിനു തന്നെ മാതൃകയാണെന്നും അവ നമ്മുടെ സ്വയ രക്ഷയ്‌ക്കൊപ്പം മനുഷ്യ പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്നും വി.എസ്.എസ്.സി മുന്‍ അസ്സോസിയേറ്റ് പ്രൊഫസറും, എസ്.ഡി.എസ്.സി പ്രൊഫസറും ആയ ഡോ. വി അശോക് അഭിപ്രായപ്പെട്ടു. ബഹിരാകാശ ഗവേഷണ രംഗത്ത് നാം ഒരു വൻ ശക്തിയായി വളരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
  • ബഹിരാകാശ പഠനം അനന്തമായ അറിവുകളാണ് പ്രദാനം ചെയ്യുന്നതെന്നും അവയുടെ നിരീക്ഷണങ്ങളും പഠനങ്ങളും സാമൂഹിക പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്നും തിരുവനന്തപുരം വി.എസ്.എസ്.സി സയന്റിസ്റ്റ് വി വെങ്കിട്ടരാമൻ വ്യക്തമാക്കി. യുവമനസുകളിൽ ഈ ശാസ്ത്ര സംഗമം പുതു ചൈതന്യം നിറയ്ക്കുമെന്ന് കെ.ജെ തോമസ് എക്സ് എം.എൽ.എ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പുതുതലമുറ പഠനങ്ങള്‍ അവതരിപ്പിക്കുന്നതിൽ എന്നും സെന്റ് ആന്റണീസ് കോളേജ് മുൻപിലാണെന്ന് മാർ മാത്യു അറയ്ക്കലും, കെ. ജെ തോമസും അഭിപ്രായപ്പെട്ടു. കോട്ടയം, ഇടുക്കി ജില്ലകളിലെ 34 സ്കൂളുകളില്‍നിന്നും 400 ലധികം വിദ്യര്‍ത്ഥികള്‍ പ്രതിഭാ സംഗമത്തില്‍ പങ്കെടുത്തു.
  • കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി സ്വാഗതമാശംസിച്ച സമ്മേളനത്തിൽ കോളേജ് ചെയർമാനും, സ്പാഗോ ഇന്റർനാഷണലിന്റെ സി.ഇ.ഓ യുമായ ശ്രീ. ബെന്നി തോമസ് ആമുഖ പ്രഭാഷണവും, കെ ജെ തോമസ് എക്സ് എം എൽ എ മുഖ്യ പ്രഭാഷണവും നടത്തി. കംപ്യൂട്ടർ വിഭാഗം മേധാവി ശ്രീമതി. ജിന്റു മോൾ ജോൺ കൃതജ്ഞത അർപ്പിച്ചു. കോളേജ് സെക്രട്ടറി റ്റിജോമോൻ ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു, രതീഷ് പി ആർ, ജോസ് ആന്റണി, പി അനുരാഗ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നാനോ ടെക്‌നോളജിയിലെ പുരോഗതികൾ എന്ന വിഷയത്തിൽ പ്രൊഫ. ഡോ സാബു തോമസ്, ഐ.എസ്.ആർ.ഓ യുടെ ദൗത്യങ്ങൾ ഇന്നലെ,ഇന്ന്, നാളെ എന്ന വിഷയത്തിൽ ഡോ. വി അശോക്, ആസ്ട്രോഫിസിക്സില്‍ ഡോ. വി വെങ്കിട്ടരാമൻ എന്നിവർ ക്ലാസുകൾ നയിച്ചു. പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യ്തു.
josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago