കാഞ്ഞിരപ്പള്ളി : മെയ് 31ന് അഹമ്മദാബാദിലെ രാഷ്ട്രീയ രക്ഷാ സർവകലാശാലയിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ അമൽജ്യോതി കോളേജ് വിദ്യാർത്ഥിനികൾ ജേതാക്കളായി. വനിതകളുടെ യൂത്ത് ഗേൾസ് 90 കിലോഗ്രാം വിഭാഗത്തിൽ ഹിബ ഫാത്തിമ എം.പി ലെഫ്റ്റ് ഹാൻഡിൽ വെള്ളി മെഡലും, റൈറ്റ് ഹാൻഡിൽ വെങ്കല മെഡലും നേടിയപ്പോൾ യൂത്ത് ഗേൾസ് 80 കിലോഗ്രാം വിഭാഗത്തിൽ സിയോണ അന്ന സുനിൽ റൈറ്റ് ഹാൻഡിൽ നാലാം സ്ഥാനവും കരസ്ഥമാക്കി.
കേരളത്തെ പ്രതിനിധീകരിച്ച് ഇറങ്ങിയ ഇവർ മറ്റെല്ലാ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് വിജയം കൈവരിച്ച് അടുത്തുവരുന്ന ഏഷ്യൻ മത്സരത്തിൽ യോഗ്യത നേടിയിരിക്കുന്നത്. മുൻ പഞ്ചഗുസ്തി താരവുമായ ഗിന്നസ് അഭിഷ് പി ഡൊമിനിക്ക് ആണ് ഇവരുടെ പരിശീലകൻ. കൂടാതെ കായിക പരിശീലകരായ ഫാ. ബിബിൻ കണിയാംനടക്കൽ, ജോജോ ജോർജ് , ആഷ്‌ലി ഫിലിപ്പ് എന്നിവരുടെയും പിന്തുണയും പ്രോത്സാനങ്ങളും വിദ്യാർത്ഥിനികളുടെ ദേശീയ വിജയത്തിൽ നിർണ്ണായകമായി.
പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,…
മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക…
കൂട്ടിക്കൽ/മുണ്ടക്കയം: വിദേശത്ത് ആകർഷകമായ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത് ട്രാവൽ ഏജൻസി ഉടമ മുങ്ങി. കൂട്ടിക്കലിൽ…
വിഴിക്കിത്തോട്: വിഴിക്കിത്തോട് ആർ.വി ഗവൺമെന്റ് വി.എച്ച്.എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ.എം. ടീന സർവീസിൽ നിന്നും വിരമിച്ചു. സ്കൂളിന്റെ വികസനത്തിനായി കഴിഞ്ഞ…
മുണ്ടക്കയം: മണ്ണുലോറികളുടെ അനിയന്ത്രിതമായ പാർക്കിംഗും ഇതുമൂലമുണ്ടാകുന്ന ചെളിയും കാരണം മുണ്ടക്കയം മഠം സ്കൂളിലെ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ദുരിതത്തിൽ. സ്കൂൾ കവാടം…
കൂട്ടിക്കൽ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത് വിസ ഏജൻസി ഉടമ മുങ്ങിയെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ചർച്ചയാകുന്നു.…