Categories: Uncategorized

ഹോം സ്റ്റേയിലെ കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മുണ്ടക്കയം പുലിക്കുന്ന് സ്വദേശി ശ്രീദേവി ഭവനില്‍ വി.സന്തോഷ് കുമാർ

കരിക്കാട്ടൂരിന് സമീപം ഹോം സ്റ്റേയിലെ കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മുണ്ടക്കയം പുലിക്കുന്ന് സ്വദേശി ശ്രീദേവി ഭവനില്‍ വി.
സന്തോഷ് കുമാർ (49) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഹോംസ്റ്റേയില്‍ നടന്നൊരു ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം. തിങ്കളാഴ്ച രാവിലെ ഹോം സ്റ്റേ ഉടമയ്ക്ക് കുളത്തിന്റെ പരിസരത്തുനിന്നും ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചു. ഫോണ്‍ സന്തോഷിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ മണിമല പോലീസില്‍ വിവരമറിയിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കുളത്തില്‍നിന്ന് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. രാത്രി കാല്‍വഴുതി കുളത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

Make a news

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷം സംഘടിപ്പിച്ചു; വിദ്യാർത്ഥികൾക്ക് ആദരവും പഠനോപകരണ വിതരണവും

പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,…

4 hours ago

 കെ.എസ്.ആർ.ടി.സിക്ക് മാറ്റിവെച്ച സ്ഥലം മാലിന്യക്കൂട്ടമായി; മീൻ പെട്ടിയും തെർമോകോൾ ബോക്സുകളും കുന്നുകൂടിയ മാലിന്യങ്ങളും പകർച്ചവ്യാധി ദുരന്തത്തിന് വഴിതുറക്കുമോ? മത്സ്യമാലിന്യവും ദുർഗന്ധവും ഈച്ചശല്യവും; മുണ്ടക്കയം പുത്തൻചന്തയിൽ ജനജീവിതം ദുസ്സഹമാകുന്നു

മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക…

6 hours ago

വിഴിക്കിത്തോട് സ്കൂളിന്റെ മുഖച്ഛായ മാറ്റിയ ടീന ടീച്ചർ സർവീസിൽ നിന്നും വിരമിച്ചു; വിട നൽകി നാടും ലൈബ്രറിയും.

വിഴിക്കിത്തോട്: വിഴിക്കിത്തോട് ആർ.വി ഗവൺമെന്റ് വി.എച്ച്.എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ.എം. ടീന സർവീസിൽ നിന്നും വിരമിച്ചു. സ്കൂളിന്റെ വികസനത്തിനായി കഴിഞ്ഞ…

8 hours ago

മണ്ണുലോറികളുടെ തോന്നിവാസം; മുണ്ടക്കയം മഠം സ്കൂൾ പടിക്കൽ ചെളിക്കളം, ദുരിതത്തിലായി വിദ്യാർത്ഥികൾ

മുണ്ടക്കയം: മണ്ണുലോറികളുടെ അനിയന്ത്രിതമായ പാർക്കിംഗും ഇതുമൂലമുണ്ടാകുന്ന ചെളിയും കാരണം മുണ്ടക്കയം മഠം സ്കൂളിലെ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ദുരിതത്തിൽ. സ്കൂൾ കവാടം…

10 hours ago

കൂട്ടിക്കൽ വിസ വിവാദം: വൻ തട്ടിപ്പോ അതോ ഓൺലൈൻ മാധ്യമത്തിന്റെ പകപോക്കലോ? സത്യാവസ്ഥ തേടി നാട്ടുകാർ

കൂട്ടിക്കൽ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത് വിസ ഏജൻസി ഉടമ മുങ്ങിയെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ചർച്ചയാകുന്നു.…

12 hours ago