മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ നടക്കും. ‘ഹെൻറി ബേക്കർ ജൂനിയർ ഹെറിറ്റേജ് സെന്റർ ആൻഡ് ജോർജ് വില്യംസ് റസിഡൻസി’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിയിലൂടെ എട്ട് ഭവനരഹിതരായ കുടുംബങ്ങൾക്കാണ് വീട് ലഭിക്കുന്നത്.
മുണ്ടക്കയത്തെ വനമേഖലകളിൽ ആദ്യമായി മിഷനറി പ്രവർത്തനം നടത്തിയ ഹെൻറി ബേക്കറിനോടുള്ള ആദരസൂചകമായാണ് പദ്ധതിക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിരിക്കുന്നത്. നിർമ്മിക്കപ്പെട്ട എട്ട് വീടുകൾക്കും ഹെൻറി ബേക്കറിന്റെ കുടുംബാംഗങ്ങളുടെ പേരുകളാണ് നൽകിയിട്ടുള്ളതെന്ന് ജൂബിലി കൺവീനർ ബോബിന മാത്യു, സെക്രട്ടറി ആശാ ബിനു, പ്രോജക്ട് കൺവീനർ ജേക്കബ് പി. ജോൺ എന്നിവർ അറിയിച്ചു.
കാരുണ്യപ്രവർത്തനത്തിന്റെയും മിഷനറി പാരമ്പര്യത്തിന്റെയും തുടർച്ചയായി ഈ ഭവനപദ്ധതി മാറുമെന്ന് പള്ളി അധികൃതർ വ്യക്തമാക്കി.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…