കോട്ടയം: മാഞ്ഞൂരിൽ പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു. മാഞ്ഞൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ഹരിതകർമസേനാംഗമായ മിനി ചന്ദ്രന്റെ (51) മാലയാണ് കവർന്നത്. എന്നാൽ മോഷ്ടാക്കൾ കൊണ്ടുപോയത് 150 രൂപ വിലയുള്ള ഇമിറ്റേഷൻ മാലയായിരുന്നു. മോഷണത്തിനിടെ അക്രമികളുടെ കൈയിൽനിന്നു താഴെ വീണുപോയ കത്തിയുമായി മിനി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
ഇന്നലെ പുലർച്ചെ 5.30-ഓടെ മുട്ടുചിറ – റെയിൽവേ ലൈൻ റോഡിൽ കടപ്പൂരാൻ ഭാഗത്തായിരുന്നു സംഭവം. അയൽവാസിയുടെ ബന്ധു മരിച്ച വിവരമറിഞ്ഞ് അവിടേക്ക് പോകാൻ ഇറങ്ങിയതായിരുന്നു മിനി. മൊബൈൽ വെളിച്ചത്തിൽ നടന്നുപോവുകയായിരുന്ന മിനിയെ പിന്നിൽനിന്നു സ്കൂട്ടറിലെത്തിയ സംഘം ഇടിപ്പിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് കത്തി കഴുത്തിലും മറ്റൊരു കത്തി വയറിലും വച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാല പൊട്ടിച്ചെടുത്തത്.
അപ്രതീക്ഷിതമായ ആക്രമണത്തിൽ ഭയന്നുപോയെങ്കിലും വലിയൊരു നഷ്ടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് മിനി. കവർച്ച ചെയ്യപ്പെട്ടത് മുക്കുപണ്ടമായതിനാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടായില്ല. കൂടാതെ, ഹരിതകർമസേനയിൽ അടയ്ക്കാനായി മിനിയുടെ ചുരിദാർ പോക്കറ്റിലുണ്ടായിരുന്ന 25,000 രൂപ മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെട്ടതുമില്ല.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…