Categories: Uncategorized

2 ജില്ലയിലെ പോലീസിനെ വെട്ടിച്ച് പ്രതികൾ എത്തിയത് മുണ്ടക്കയം പോലീസിന്റെ വലയിൽ…റോഡിന് കുറുകെ മുണ്ടക്കയം പോലീസിന്റെ ഗൂർഖ; പിന്നാലെ പിക്ക് അപ്പ് ലോറിയിൽ പാഞ്ഞെത്തി സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ!മുരിക്കുംവയലിൽ പ്രതികൾ മദ്യക്കുപ്പിയുമായി അക്രമിക്കാൻ ശ്രമം; മുണ്ടക്കയം ചുരുളിയിൽ പ്രതികളെ കുടുക്കി മുണ്ടക്കയം പോലീസും നാട്ടുക്കാരും ! ആലുവ അതുൽ വധക്കേസ് പ്രതികൾ കുടുങ്ങിയത് ഇങ്ങനെ….

മുണ്ടക്കയം: കൊല്ലം കരുനാഗപ്പള്ളിയിൽ കൊലക്കേസ് പ്രതിയായ ആലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിലെ നാല് പ്രതികളെ അതിസാഹസികമായി പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും സമീപമുള്ള മുരിക്കുംവയലിൽ വെച്ച് ശനി രാത്രി 11.30 ഓടെയായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. നാട്ടുകാരും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.

ദൂരൂഹയാത്രയും പോലീസിന്റെ കെണിയും

കൊലപാതകത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പ്രതികളെ രഹസ്യമായി പിന്തുടർന്ന പോലീസ് സംഘം കാഞ്ഞിരപ്പള്ളി-എരുമേലി റൂട്ടിലെ ഇരുപത്തിയാറാം മൈലിൽ വെച്ച് തടയാൻ ശ്രമിച്ചെങ്കിലും പ്രതികൾ വാഹനം വെട്ടിച്ചു കടന്നുകളഞ്ഞു. തുടർന്ന് മുണ്ടക്കയം പുത്തൻചന്തയിലും പോലീസ് തടയാൻ നോക്കിയെങ്കിലും നടന്നില്ല.

പ്രതികൾ വരുന്നത് മുൻകൂട്ടി അറിഞ്ഞ മുണ്ടക്കയം പോലീസ്, എസ് ഐ സുനിൽ എസ് സംഘവും കോസ്‌വേ ജംഗ്ഷനിൽ തങ്ങളുടെ ‘ഗൂർഖ’ വാഹനം റോഡിന് കുറുകെ ഇട്ട് തടസ്സമുണ്ടാക്കി. ഇതോടെ പ്രധാന റോഡിലൂടെ പോകാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട പ്രതികൾ, അമരാവതിയിൽ നിന്നും ഗ്രാമപ്രദേശമായ പുഞ്ചവയലിലേക്ക് വാഹനം തിരിച്ചുവിട്ടു.

സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറുടെ മനക്കരുത്ത്

പ്രതികളുടെ വാഹനം തിരിച്ചറിഞ്ഞ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ജോൺസൺ എ.ജെ (ജോൺസൺ തോമസ്) ഒട്ടും വൈകാതെ ഒരു പിക്ക് അപ്പ് ലോറിയിൽ ഇവരെ പിന്തുടർന്നു. പുഞ്ചവയൽ ഭാഗത്തെ ഇടുങ്ങിയ റോഡിലൂടെ അതിവേഗം പായുകയായിരുന്ന പ്രതികളുടെ കാറിനെ തടയാൻ തന്റെ ലോറി കൊണ്ട് ഇടിച്ചുനിർത്താൻ അദ്ദേഹം ശ്രമിച്ചു. ഇതിനിടെ നിയന്ത്രണം തെറ്റിയ പ്രതികളുടെ കാർ മറ്റൊരു സ്വിഫ്റ്റ് കാറിലും ഇടിച്ചു.

അപകടത്തെത്തുടർന്ന് വാഹനം ഉപേക്ഷിച്ച നാല് പ്രതികളും മുരിക്കുംവയൽ ഭാഗത്തെ കാടുകളിലേക്കും റബ്ബർ തോട്ടങ്ങളിലേക്കും ഓടിമറഞ്ഞു.

മദ്യക്കുപ്പിയുമായി ചെറുത്തുനിൽപ്പ്; ഒടുവിൽ കീഴടങ്ങൽ

ഉടൻ തന്നെ ജോൺസൺ എ.ജെ കോട്ടയം ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിക്കുകയും കൊല്ലം, കോട്ടയം ജില്ലകളിൽ നിന്നുള്ള വൻ പോലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. പോലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തി.

ഒടുവിൽ മുരിക്കുംവയൽ ഗവൺമെന്റ് സ്കൂളിന് സമീപത്തെ ഒരു വീടിന്റെ പിൻഭാഗത്ത് ഒളിച്ചിരുന്ന നിലയിൽ പ്രതികളെ കണ്ടെത്തി. പോലീസ് എത്തുമ്പോൾ മദ്യപിച്ചു കൊണ്ടിരിക്കുകയായിരുന്നു സംഘം. തങ്ങളെ പിടികൂടാൻ ശ്രമിച്ച പോലീസിനെയും നാട്ടുകാരെയും കൈവശമുണ്ടായിരുന്ന മദ്യക്കുപ്പികൾ കൊണ്ട് ആക്രമിക്കാൻ പ്രതികൾ മുതിർന്നു. എന്നാൽ പോലീസ് സംഘം ബലം പ്രയോഗിച്ച് നാലുപേരെയും കീഴ്‌പ്പെടുത്തുകയായിരുന്നു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago