നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും പ്രധാന മുന്നണികൾക്ക് സ്ഥാനാർത്ഥികളായി. വ്യാഴാഴ്ച രാത്രി നാല് മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചതോടെയാണ് ചിത്രം തെളിഞ്ഞത്.
ഉടുമ്പഞ്ചോലയിൽ സേനാപതി വേണുവും പീരുമേട്ടിൽ സിറിയക് തോമസും ദേവികുളത്ത് എഫ്. രാജയും ഇടുക്കിയിൽ റോയ് കെ. പൗലോസുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ. പീരുമേട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥി കൂടി കളത്തിലിറങ്ങുന്നതോടെ പോരോട്ടം കനക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ഇടത് മുന്നണി പ്രചാരണത്തിൽ ഒരു വള്ളപ്പാട് മുന്നിലാണ്. സി.പി.എം-സി.പി.ഐ സ്ഥാനാർത്ഥികൾ റോഡ് ഷോയും ഒരു ഘട്ടം പ്രചരണവും പൂർത്തിയാക്കി.ഇന്നലെ കളത്തിലിറങ്ങിയ കോൺഗ്രസ് സ്ഥാനാർത്ഥികൾ മണ്ഡലത്തിലെ പ്രധാന വ്യക്തികളെ കാണുന്നതിനാണ് സമയം മാറ്റിവച്ചത്.
പത്രിക നൽകാൻ രണ്ട് ദിവസം മാത്രം ബാക്കിയുള്ളതിനാൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് സ്വത്ത് വിവരങ്ങളുമെല്ലാം ശേഖരിക്കുന്നതിന്റെ തിരക്കിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. വരും ദിവസങ്ങളിൽ കാടടച്ചുള്ള പ്രചാരണത്തിനാണ് ജില്ല സാക്ഷ്യം വഹിക്കുക.
എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ കെ.കെ. ജയചന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ. സലിംകുമാർ, എ. രാജ എന്നിവർ ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. റോഷി അഗസ്റ്റിൻ രാവിലെ 11ന് ഇടുക്കി കളക്ടറേറ്റിൽ പത്രിക നൽകും.
ഇടുക്കി ഡാമിന്റെ വഴികാട്ടിയായ ആദിവാസി ഗോത്ര തലവൻ ചെമ്പൻ കൊലുമ്പന്റെ സമാധി സ്ഥലത്ത് പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് കളക്ടറേറ്റിലേക്ക് പുറപ്പെടുക. തൊടുപുഴയിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ അവസാന ദിവസമായ 23ന് പത്രിക സമർപ്പിക്കും.
വ്യാഴം രാത്രി പ്രഖ്യാപിച്ച പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം, ഇടുക്കി മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളും 23നാണ് പത്രിക നൽകുക.
ഉടുമ്പഞ്ചോല, ദേവികുളം മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾ ഇന്ന് പത്രിക സമർപ്പിക്കും. ഇടുക്കി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും തിങ്കളാഴ്ചയാണ് പത്രിക നൽകുക
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…