ആമസോൺ വെബ് സർവീസസ് (എഡബ്ല്യുഎസ്)-ടെക്സ്റ്റാർസ് പരിശീലന പരിപാടിയിലേക്ക് കോട്ടയത്തെ സ്റ്റാർട്ടപ്പ് സംരഭകനെ തിരഞ്ഞെടുത്തു. കോട്ടയം കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് സ്റ്റാർട്ടപ്പായ പ്ലോട്ട്പ്രോ ഡൈനാമിക്സിന്റെ സ്ഥാപകനും സിഇഒയുമായ തോമസ് ജോർജിനാണ് ടോക്കിയോയിൽ നടക്കുന്ന ബൂട്ട് ക്യാംപിലേക്ക് ക്ഷണം. ലോകത്ത് ആകെ 20 സംരംഭകർക്കാണ് പ്രവേശനം.
റിയൽ എസ്റ്റേറ്റ് ഡവലപ്പർക്കായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഒരുക്കുന്ന സ്ഥാപനമാണ് 2024ൽ പ്രവർത്തനം ആരംഭിച്ച പ്ലോട്ട്പ്രോ ഡൈനാമിക്സ്. കമ്പനിയുടെ പ്ലാറ്റ്ഫോം ഉപയോഗിച്ച് ഭൂമിയുടെ (പ്ലോട്ടുകളുടെ) എല്ലാവിധ നിലവാരവും സ്വഭാവവും അതിവേഗം മനസ്സിലാക്കാം. ഇത് പ്ലോട്ട് വിൽക്കൽ/വാങ്ങൽ തീരുമാനം എളുപ്പത്തിലെടുക്കാൻ സഹായിക്കുമെന്ന് തോമസ് ജോർജ് പറഞ്ഞു. കോട്ടയം സ്വദേശിയായ തോമസ് ഏബ്രഹാമാണ് കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫിസർ (സിടിഒ). തോമസ് ജോർജിന്റെ ഭാര്യയും ആർക്കിടെക്റ്റുമായ അന്ന സണ്ണിയാണ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സിഒഒ).
മികച്ച വളർച്ചാ സാധ്യതയുള്ള സ്റ്റാർട്ടപ്പുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് എഡബ്ല്യുഎസും ടെക്സ്റ്റാർസും ചേർന്ന് സംഘടിപ്പിക്കുന്നതാണ് ദ്വിദിന പരിശീലന പരിപാടി. സാങ്കേതികവിദ്യയിൽ മികച്ച പരിശീലനം നൽകുന്ന ക്യാംപിൽ വിദഗ്ധരുടെ ബിസിനസ് കോച്ചിങ്ങും ലഭിക്കും. നിക്ഷേപകരുമായും വിദഗ്ധരുമായും നേരിട്ട് ഇടപെടാനും അവസരമുണ്ട്. പുറമേ, ക്ലൗഡ് അധിഷ്ഠിത പ്രോജക്ടുകൾ ഒരുക്കാനായി 5,000 ഡോളറിന്റെ ക്രെഡിറ്റ് പിന്തുണയും ലഭിക്കും. ഗ്രാന്റായി 5 ലക്ഷം ഡോളർ വരെ നേടാനാനുള്ള അവസരവുമാണ് ക്യാംപിൽ ലഭിക്കുന്നത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…