ഡോക്‌ടർ വന്ദന ദാസ് കൊലപാതക കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൂടാതെ ഇയാള്‍ ഒരു ലക്ഷം രൂപ പിഴയുമടയ്ക്കണം. കൊല്ലം അഡിഷണല്‍ സെഷൻസ് കോടതിയുടേതാണ് വിധി. രണ്ടു ദിവസങ്ങള്‍ക്ക് മുൻപ് വാദം പൂർത്തിയായ കേസില്‍ ഇന്നാണ് വിധി പ്രസ്താവിച്ചത്.
വന്ദനയുടെ കൊലപാതകം അപൂർവങ്ങളില്‍ അപൂർവമായ കേസായി കണക്കാക്കണമെന്നും പ്രസക്തമായ വ്യവസ്ഥകള്‍ പ്രകാരം പരമാവധി ശിക്ഷ നല്‍കണമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കല്‍ വാദം പൂർത്തിയായ ശേഷം കോടതിയെ അറിയിച്ചിരുന്നു.
കുറ്റവാളി പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇയാളെ ആശ്രയിച്ചു ജീവിക്കുന്നവരുമുണ്ട് എന്നും പ്രതിഭാഗം വാദിച്ചു. അമ്മയെ സംരക്ഷിക്കാൻ താൻ മാത്രമേ ഉള്ളൂ എന്നത് കൊണ്ട് കുറഞ്ഞ ശിക്ഷ നല്‍കണം എന്ന് പ്രതി കോടതിമുൻപാകെ അഭ്യർത്ഥിച്ചു. ഡ്യൂട്ടിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിക്കല്‍, തെളിവ് നശിപ്പിക്കല്‍, പൊതുപ്രവർത്തകന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ ഐപിസിയിലെ എട്ട് വകുപ്പുകള്‍ പ്രകാരം കോടതി ശിക്ഷ വിധിച്ചിരുന്നു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…