കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

ഡോക്‌ടർ വന്ദന ദാസ് കൊലപാതക കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി

0
30a81bc0-b7dc-40a2-a9bc-6ed5cabee1de

ഡോക്‌ടർ വന്ദന ദാസ് കൊലപാതക കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. കൂടാതെ ഇയാള്‍ ഒരു ലക്ഷം രൂപ പിഴയുമടയ്ക്കണം. കൊല്ലം അഡിഷണല്‍ സെഷൻസ് കോടതിയുടേതാണ് വിധി. രണ്ടു ദിവസങ്ങള്‍ക്ക് മുൻപ് വാദം പൂർത്തിയായ കേസില്‍ ഇന്നാണ് വിധി പ്രസ്താവിച്ചത്.

വന്ദനയുടെ കൊലപാതകം അപൂർവങ്ങളില്‍ അപൂർവമായ കേസായി കണക്കാക്കണമെന്നും പ്രസക്തമായ വ്യവസ്ഥകള്‍ പ്രകാരം പരമാവധി ശിക്ഷ നല്‍കണമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കല്‍ വാദം പൂർത്തിയായ ശേഷം കോടതിയെ അറിയിച്ചിരുന്നു.

കുറ്റവാളി പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇയാളെ ആശ്രയിച്ചു ജീവിക്കുന്നവരുമുണ്ട് എന്നും പ്രതിഭാഗം വാദിച്ചു. അമ്മയെ സംരക്ഷിക്കാൻ താൻ മാത്രമേ ഉള്ളൂ എന്നത് കൊണ്ട് കുറഞ്ഞ ശിക്ഷ നല്‍കണം എന്ന് പ്രതി കോടതിമുൻപാകെ അഭ്യർത്ഥിച്ചു. ഡ്യൂട്ടിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിക്കല്‍, തെളിവ് നശിപ്പിക്കല്‍, പൊതുപ്രവർത്തകന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ ഐപിസിയിലെ എട്ട് വകുപ്പുകള്‍ പ്രകാരം കോടതി ശിക്ഷ വിധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed