നാഷണൽ ഹൈവേയിൽ മുണ്ടക്കയത്തു നിന്നും ആരംഭിച്ച് കൂട്ടിക്കൽ -ഏന്തയാർ – ഇളംകാട് -വല്യേന്തവരെ നിലവിൽ ബി എം ബി സി റോഡ് ഉണ്ട്. തുടർന്ന് 7 കിലോമീറ്റർ കൂടി പുതിയ റോഡ് വെട്ടിത്തുറന്ന് വാഗമണ്ണിലേക്ക് പുതിയ ബി എം ബി സി പാത ഒരുക്കുന്നതിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മുഖേന 17 കോടി രൂപ അനുവദിച്ച് എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. ഈ റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടുകൂടി വാഗമൺ എന്ന കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസം കേന്ദ്രത്തിന്റെ വലിയ വികസനം സാധ്യമാവുകയാണ്. അതോടൊപ്പം ഭാവിയിൽ എരുമേലിയിൽ സ്ഥാപിതമാകുന്ന ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് കൂടി യാഥാർത്ഥ്യമാകുന്നതോടെ അന്താരാഷ്ട്ര, ദേശീയ തലങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് എരുമേലി എയർപോർട്ടിൽ നിന്നും 45 മിനിറ്റ് കൊണ്ട് വാഗമണ്ണിൽ എത്തിച്ചേരാൻ കഴിയും. അതുപോലെതന്നെ വാഗമണ്ണിന്റെ ഇനിയും സഞ്ചാരികൾക്ക് മുന്നിൽ ദൃശ്യമാകാത്ത പ്രകൃതി
രമണിയമായ പുതിയ പ്രദേശങ്ങൾ കൂടി കാഴ്ചകൾക്കായി സഞ്ചാരികൾക്ക് മുൻപിൽ തുറക്കപ്പെടുകയാണ്. അങ്ങനെ ഗതാഗതരംഗത്തും ടൂറിസം രംഗത്തും എല്ലാം വലിയ കുതിപ്പിന് കാരണമാകുന്നതും അതുവഴി പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിന് ഉപകരിക്കുന്നതുമായ വളരെ ബൃഹത്തായ ഒരു വികസന പദ്ധതിയാണ് മുണ്ടക്കയം-വാഗമൺ റോഡ് യാഥാർത്ഥ്യം ആകുന്നതിലൂടെ നടപ്പിലാകുന്നത്.
ആഗസ്റ്റ് 11 ആം തീയതി വരെ ടെൻഡർ സമർപ്പിക്കാവുന്നതാണ്
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…