പീരുമേടിന്റെ റോഡുകളിലൂടെ പോകാൻ ഇനി എംഎൽഎ ബോർഡ് വച്ച 4X4 ജീപ്പ് ഉണ്ടാകില്ല, മുൻ സീറ്റിൽ വാഴൂർ സോമനും. എംഎൽഎയായി തിരുവനന്തപുരത്തേയ്ക്കുള്ള ആദ്യ യാത്രയും ജീപ്പിൽ തന്നെയായിരുന്നു. വണ്ടിപ്പെരിയാറിൽ നിന്നു 184 കിലോമീറ്റർ താണ്ടി തിരുവനന്തപുരത്തേക്ക് എത്തിയ എംഎൽഎ ജീപ്പ് ഏവരുടേയും ശ്രദ്ധനേടി. അന്നത്തെ സിപിഐ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ ശ്രദ്ധയിലുമെത്തി വാഴൂർ സോമന്റെ ജീപ്പ് യാത്ര. പ്രിയ എംഎൽഎയ്ക്ക് കാനം സ്നേഹത്തോടെ ഒരു കത്ത് നൽകി, അതിലെഴുതിയിരുന്നത് ഇതായിരുന്നു.
“സഖാവെ, ഒരു കാറ് വാങ്ങാനുള്ള അനുമതി പാർട്ടിയിൽ നിന്നും തരാം. അതിനുവേണ്ട വായ്പയും തരപ്പെടുത്താം. മുണ്ടക്കയത്തിനപ്പുറത്തേക്ക് ഇനി ഈ ജീപ്പുമായി വന്നേക്കരുത്.” സ്നേഹത്തിൽ പൊതിഞ്ഞ ആ കത്തിലെ കരുതലിൽ വാഴൂർ സോമൻ കാറ് വാങ്ങിയെങ്കിലും മലമടക്കുകളിലൂടെ പീരുമേടിന്റെ നായകന് ജീപ്പില്ലാതൊരു യാത്രയില്ലായിരുന്നു.
പീരുമേടിന്റെ മലമടക്കുകളിലൂടെ പാഞ്ഞ ഈ മഹീന്ദ്ര മേജർ 4X4 ജീപ്പിന് പറയാൻ കഥകളേറെയാണ്. ബെൻസും ബിഎംഡബ്ല്യുവും റേഞ്ച് റോവറും വരെ ജനപ്രതിനിധികളുടെ വാഹനമാകുമ്പോഴാണ് പീരുമേടിന്റെ ജനനായകന് ജീപ്പ് അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…