എരുമേലി: മഹാത്മാഗാന്ധി സർവകലാശാലയുടെ 2024-25 വർഷത്തെ നാഷണൽ സർവീസ് സ്കീം (NSS) അവാർഡുകളിൽ മികച്ച നേട്ടം കൈവരിച്ച് എരുമേലി എം.ഇ.എസ് കോളേജ്. മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അപ്രീസിയേഷൻ അവാർഡിന് കോളേജ് അർഹമായി. കൂടാതെ, കോളേജിലെ അധ്യാപകനായ സെബാസ്റ്റ്യൻ പി. സേവ്യറെ മികച്ച പ്രോഗ്രാം ഓഫീസറായും തിരഞ്ഞെടുത്തു.
കഴിഞ്ഞ വർഷങ്ങളിൽ എൻ.എസ്.എസ് യൂണിറ്റ് നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഈ അംഗീകാരത്തിന് പിന്നിൽ. പ്രത്യേകിച്ച്, അശരണർക്കായി നിർമ്മിച്ചു നൽകിയ ‘സ്നേഹവീട്’ പദ്ധതിയും, യൂണിറ്റ് ഏറ്റെടുത്തു നടത്തിയ വിവിധ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളും സർവകലാശാലയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
സർവകലാശാല വൈസ് ചാൻസലറിൽ നിന്നും കോളേജ് പ്രോഗ്രാം ഓഫീസർമാരായ സെബാസ്റ്റ്യൻ പി. സേവ്യർ, കെ.കെ. സന്തോഷ്, കെ.എസ്. ജിതേഷ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ക്യാമ്പസിനകത്തും പുറത്തും എൻ.എസ്.എസ് യൂണിറ്റ് നടത്തിവരുന്ന സേവനപ്രവർത്തനങ്ങൾക്കുള്ള വലിയൊരു അംഗീകാരമാണ് ഈ പുരസ്കാരമെന്ന് കോളേജ് അധികൃതർ അറിയിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…