ആശമാരുടെ ക്ലിഫ് ഹൗസ് മാർച്ചിനു നേരെ നടന്ന പോലിസ് അതിക്രമത്തിനെതിരെ ആശാസമരക്കമ്മിറ്റിയും സമര സഹായസമിതിയും ചേർന്ന് മുണ്ടക്കയത്തു പ്രതിഷേധ ദിനം ആചരിച്ചു….. ആശാ സമര സഹായ സമിതി ചെയർമാനും, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ എസ് രാജു അധ്യക്ഷത വഹിച്ച യോഗം SUCI(കമ്മ്യൂണിസ്റ്റ് ) പാർട്ടി ജില്ലാ സെക്രട്ടറി മിനി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.കേരളത്തിൻറെ മുഖ്യമന്ത്രി സിപിഎമ്മിന്റെ മുഖ്യമന്ത്രി അല്ല കേരള ജനതയുടെ മുഖ്യമന്ത്രി ആണ് അദ്ദേഹത്തെ അങ്ങോട്ട് പോയി കാണാനുള്ള അവകാശം ഇവിടുത്തെ ജനങ്ങൾക്ക് ഉണ്ട് അതുകൊണ്ടാണ് ആശാവർക്കർമാർ ഇന്നലെഇന്നലെ അദ്ദേഹത്തിൻറെ വസതിയിലേക്ക് പോയത്.ആരെയെങ്കിലും വിളിച്ച് സംസാരിക്കുന്നതിന് പകരം പോലീസിനെ വിട്ട് അപമാനിച്ചതിലും ആക്രമം നടത്തിയതിലും ആശാ സമര സഹായസമിതി ശക്തമായി പ്രതിഷേധിക്കുന്നുവെന്നും.. ഓണറേറിയം വർദ്ധനവ് പ്രഖ്യാപിക്കാതെ ആശമാർ സെക്രട്ടറിയേറ്റ് പടിയിൽ നിന്നും പിന്മാറില്ലെന്നും മിനി കെ ഫിലിപ്പ് കൂട്ടിച്ചേർത്തു. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാമുദായിക നേതാക്കളായ, പി യു അൻസാരി, സിജു കൈതമറ്റം, രാജീവ് പുഞ്ചവയൽ, ബെന്നി ദേവസ്യ, തമ്പി കാവുംപാടം, അനിയൻ വി സി, ഗോപി മാടപ്പാട്ട്, മായമോൾ കെ പി, രാജൻ കാവുങ്കൽ, ആശാ പ്രവർത്തക സീനത്ത് എ തുടങ്ങിയവർ പ്രസംഗിച്ചു.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…