പൂഞ്ഞാർ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ പൂഞ്ഞാറിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിൽ പരസ്യ പ്രതിഷേധം. ‘ഇറക്കുമതി സ്ഥാനാർത്ഥികളെ ഞങ്ങൾക്ക് വേണ്ട’ എന്ന വാചകത്തോടെ പൂഞ്ഞാറിലെ വിവിധ ഭാഗങ്ങളിൽ അജ്ഞാതർ പോസ്റ്ററുകൾ പതിപ്പിച്ചു.
പ്രാദേശിക നേതാക്കളെ അവഗണിച്ച് പുറത്തുനിന്നുള്ളവർക്ക് സീറ്റ് നൽകുന്നത് അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ നിലപാട്. മണ്ഡലവുമായി അടുത്ത ബന്ധമുള്ള, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രാദേശിക നേതാക്കൾക്ക് മുൻഗണന നൽകണമെന്നും പോസ്റ്ററുകൾ ആവശ്യപ്പെടുന്നു.
സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കെ ഉയർന്നുവന്ന ഈ പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാൽ ഇത് പാർട്ടി വിരുദ്ധരുടെ പണിയാണെന്നും പ്രവർത്തകർ ഒറ്റക്കെട്ടാണെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ വിശദീകരണം.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…