അമ്മയെ സാക്ഷിയാക്കി സ്വർണത്തിലേക്ക് ഉയർന്ന് ചാടി കെ.എസ്. കേദാർനാഥ്. പൊന്നുമോന്റെ ലക്ഷ്യത്തിന് കരുത്താകുന്ന നേട്ടത്തില്‍ സ്‌കൂള്‍ കായികമേളയിലെ മുൻ സ്വർണമെഡല്‍ ജേതാവിന് പറഞ്ഞറിയിക്കാനാക്കാത്ത സന്തോഷം.
പൊന്നുമ്മ നല്‍കി ചേർത്തുനിറുത്തിയപ്പോള്‍ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഹൈജംമ്ബ് പിറ്റില്‍ ചരിത്രനിമിഷംപിറന്നു. ഇടുക്കി പെരുവന്താനം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ് കേദാർനാഥ്. 1.94 മീറ്റർ ചാടിക്കടന്നാണ് സ്വർണത്തില്‍ മുത്തമിട്ടത്. പോയവർഷം വെങ്കലം നേടി മടങ്ങേണ്ടിവന്നതിന്റെ സങ്കടവും പമ്ബകടത്തി.
കായികാദ്ധ്യാപികയാണ് കേദാർനാഥിന്റെ അമ്മ ബിനോഫ. അഞ്ചാംക്ലാസില്‍ പഠിക്കെയാണ് മകനെയും കായികരംഗത്തേയ്ക്ക് കൈപിടിച്ച് നടത്തിയത്. ജില്ലാതലത്തില്‍ സ്വർണനേട്ടങ്ങള്‍ ഏറെയുണ്ടെങ്കിലും കേദാർനാഥിന് സംസ്ഥാന മീറ്റില്‍ പൊന്നുനേട്ടം അകലെയായിരുന്നു. ഇക്കുറി ഇത് ചാടിയെടുക്കാൻ ഉറച്ച് മുൻ നേവി കോച്ചായ സന്തോഷിന് കീഴില്‍ തീവ്രപരിശീലനമായിരുന്നു. രണ്ട് മീറ്റർ മറികടക്കണമെന്നായിരുന്നു ലക്ഷ്യമിട്ടത്. ജില്ലയില്‍ 1.97 മീറ്റർ ചാടിയാണ് തിരുവനന്തപുരത്തേയ്ക്ക് ടിക്കറ്റ് എടുത്തത്. ജില്ലയിലെ പ്രകടനം പുറത്തെടുക്കാനായില്ല. എങ്കിലും സ്വർണനേട്ടത്തില്‍ സന്തോഷമുണ്ടെന്ന് കേദാർനാഥ് പറഞ്ഞു.
1995 മുതല്‍ 2000 വരെ സ്‌കൂള്‍ കായികമേളയില്‍ നിറസാന്നിദ്ധ്യമായിരുന്നു ബിനോഫ. 1996 മുതല്‍ 98 വരെ ഹൈജമ്ബിലും ഹർഡില്‍സിലും സ്വർണം നേടിയിട്ടുണ്ട്. ഹൈജമ്ബിലും ഹർഡിസിലും ദേശീയ വെങ്കലമെഡല്‍ ജേതാവ് കൂടിയായ ബിനോഫ ഇഞ്ചയാനി ഹോളിഫാമിലി സ്‌കൂളില്‍ കായികാദ്ധ്യാപികയാണ്. പത്തനംതിട്ട എ.ആർ ക്യാമ്ബലിലെ കുക്കായ മുണ്ടക്കയം കൊച്ചുകുടിയില്‍ വീട്ടില്‍ കെ.വി സനീഷാണ് പിതാവ്. അമ്മയെപോലെ ദേശീയമെഡലാണ് കേദാർനാഥിന്റെ സ്വപ്നം.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…