മത്സരഫലം പുറത്തുവന്നതോടെ തദ്ദേശസ്ഥാപനങ്ങളിൽ അധ്യക്ഷരെ കണ്ടെത്താൻ ചർച്ച തുടങ്ങി.
മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് റോയ് കപ്പലുമാക്കൽ വരാനാണ് സാധ്യത.എന്നാൽ റോയ്‌ക്കെതിരെ കോൺഗ്രസിലെ ഒരു വിഭാഗം പടയൊരുക്കം തുടങ്ങി.
മൈലത്തടി വാര്‍ഡില്‍ നിന്നും വിജയിച്ച റോയ് കപ്പലുമാക്കല്‍ കോണ്‍ഗ്രസിന്റെ മുന്‍ ബ്ലോക്ക് പ്രസിഡന്റ് കൂടിയാണ്.റോയ് കപ്പലുമാക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വരാതിരിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിനോടകം ചരടുവലികള്‍ ആരംഭിച്ചു.
നാലാം വാര്‍ഡില്‍നിന്നും മത്സരിച്ച ബെന്നി ചേറ്റുകുഴി, ഇഞ്ചിയാനി വാര്‍ഡില്‍നിന്നു മത്സരിച്ച ജിജി നിക്കോളാസ് എന്നിവരുടെ പരാജയമാണ് റോയ് കപ്പലുമാക്കലിനെതിരെ തിരിയാന്‍ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്നത്.
പരാജയപ്പെട്ട ഇരുനേതാക്കളും യുഡിഎഫിന് ഭരണം കിട്ടിയാല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക്
സാധ്യതയുള്ളവരായിരുന്നു.
ബെന്നി ചേറ്റുകുഴി, ജിജി നിക്കോളാസ് എന്നിവരുടെ പരാജയം റോയ് കപ്പലുമാക്കലിന് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനുള്ള സാദ്ധ്യത നിലവില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതു മനസിലാക്കിയാണ് ഒരു വിഭാഗം പൈങ്ങനയില്‍നിന്ന് മത്സരിച്ച് വിജയിച്ച സൂസമ്മ മാത്യുവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിക്കാന്‍ അണിയറ നീക്കം നടത്തുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ ജനറലും വൈസ് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണവുമാണ്.
വൈസ് പ്രസിഡന്റ് സ്ഥാനം വനിത ആകുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടി വനിത വരുന്നതിനെ ചിലര്‍ എതിര്‍ക്കുന്നുമുണ്ട്.
സീനിയര്‍ മെമ്പര്‍ കൂടിയായ സൂസമ്മ മാത്യുവിന്റെ സാദ്ധ്യത മങ്ങിയാല്‍ റോയ് കപ്പലുമാക്കലിനെ ഒഴിവാക്കാന്‍ പുലിക്കുന്നില്‍ നിന്ന് വിജയിച്ച സാബുറ്റി റ്റിയുടെ പേരും ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്.
അതേസമയം, ബെന്നി ചേറ്റുകുഴി, ജിജി നിക്കോളാസ് എന്നിവരുടെ പരാജയത്തില്‍ റോയ്കപ്പലുമാക്കലിന് യാതൊരു പങ്കുമില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇതൊക്കെ വെറും ആരോപണങ്ങള്‍ മാത്രമാണെന്നും അവര്‍ പറയുന്നു.
23 അംഗ മുണ്ടക്കയം പഞ്ചായത്തില്‍ യുഡിഎഫിന് 12 സീറ്റുകള്‍ ഉണ്ട്. എല്‍ഡിഎഫിന് ഏഴും. നാലു സ്വതന്ത്രരുമുണ്ട്.
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…