കോട്ടയം: ജനവാസ മേഖലയിൽ ഇറങ്ങുന്ന മനുഷ്യജീവന് ഭീഷണി ആകുന്ന കാട്ടുപന്നി ഉൾപ്പടെ ഉള്ള ജീവികളെ വെടിവെച്ച് മണ്ണെണ്ണ ഒഴിച്ചുകുഴിച്ച് മൂടുന്നതിന് പകരം ലേലം ചെയ്ത് മനുഷ്യർക്ക് നൽകി സർക്കാർ വരുമാനം ഉണ്ടാക്കാൻ തയാറാകണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം മൃഗശാലകളിൽ പാർപ്പിച്ചിരിക്കുന്ന മാംസഭോജികൾ ആയ മൃഗങ്ങൾക്ക് വില കൊടുത്ത് സർക്കാർ മാംസംവാങ്ങി കൊടുക്കുന്നതിന് പകരം ഭക്ഷിക്കാൻ എങ്കിലും കാട്ടുപന്നി, തെരുവുനായ , പെരുംപാമ്പ് എന്നിവയെ ഉപയോഗിക്കാനുള്ള നിയമനിർമാണം നടത്താൻ സംസ്ഥാന സർക്കാർ തയാറകണമെന്നും പറഞ്ഞു.
പകരം കഷ്ടിച്ച് പെട്രോൾ അടിച്ച് വാഹനം ഓടിച്ച് ഉപജീവനത്തിന് ജോലി ചെയ്യാൻ പോകുന്നവനെ എന്തെങ്കിലും നിയമ ലംഘനം കണ്ടുപിടിച്ച് സർക്കാർ നടത്തുന്ന പണപ്പിരിവ് അവസാനിപ്പിക്കാൻ തയാറകണമെന്നും സജി അഭിപ്രായപ്പെട്ടു.
തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ നേതൃയോഗം കോട്ടയം റോട്ടറി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം.
ജില്ലാ ചീഫ് കോഡിനേറ്റർ ശ്രീ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.
എം എം ഖാലിദ്, വിപിൻ ശൂരനാട്,ഷെമീർ മുഹമ്മദ്, നോബി ജോസ്, സന്തോഷ് മൂക്കിലക്കാട്ട്, സി ജി ബാബു, വർഗ്ഗീസ് സഖറിയ,നൗഷാദ് കീഴേടം , ജി ജഗദീഷ് സ്വാമിയാശാൻ, പ്രകാശ് മണി , റഷീദ് കെ എം, മുഹമ്മദ് റഷീദ്, ബിജു തോട്ടത്തിൽ, രമേശ് വി ജി , എ പി ബൈജു, ഹാസിം മേത്തർ, പി ബി സുരേഷ് ബാബു, കെ എം കുര്യൻ, സതീഷ് കോടിമത,ജ്യോതിഷ് മോഹൻ, സക്കീർ ഈരാറ്റുപേട്ട, നാസർ ഇ എസ് , ബാബു റ്റി കെ, ഷൈജിത്ത് കെ ജി , ഇ എസ് നാസർ എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…