കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

കാട്ടുപന്നിയെ വെടിവെച്ച് ലേലം ചെയ്ത് സർക്കാർ വരുമാനം ഉണ്ടാക്കണം: സജി മഞ്ഞക്കടമ്പിൽ

0
FB_IMG_1758304605163.jpg



കോട്ടയം: ജനവാസ മേഖലയിൽ ഇറങ്ങുന്ന മനുഷ്യജീവന് ഭീഷണി ആകുന്ന കാട്ടുപന്നി ഉൾപ്പടെ ഉള്ള ജീവികളെ വെടിവെച്ച് മണ്ണെണ്ണ ഒഴിച്ചുകുഴിച്ച് മൂടുന്നതിന് പകരം ലേലം ചെയ്ത്‌ മനുഷ്യർക്ക് നൽകി സർക്കാർ വരുമാനം ഉണ്ടാക്കാൻ തയാറാകണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

അല്ലാത്ത പക്ഷം മൃഗശാലകളിൽ പാർപ്പിച്ചിരിക്കുന്ന മാംസഭോജികൾ ആയ മൃഗങ്ങൾക്ക് വില കൊടുത്ത് സർക്കാർ മാംസംവാങ്ങി  കൊടുക്കുന്നതിന് പകരം ഭക്ഷിക്കാൻ എങ്കിലും കാട്ടുപന്നി, തെരുവുനായ , പെരുംപാമ്പ് എന്നിവയെ  ഉപയോഗിക്കാനുള്ള നിയമനിർമാണം നടത്താൻ സംസ്ഥാന സർക്കാർ തയാറകണമെന്നും പറഞ്ഞു.

പകരം കഷ്ടിച്ച് പെട്രോൾ അടിച്ച് വാഹനം ഓടിച്ച് ഉപജീവനത്തിന് ജോലി ചെയ്യാൻ പോകുന്നവനെ   എന്തെങ്കിലും നിയമ ലംഘനം കണ്ടുപിടിച്ച് സർക്കാർ നടത്തുന്ന പണപ്പിരിവ്  അവസാനിപ്പിക്കാൻ  തയാറകണമെന്നും സജി അഭിപ്രായപ്പെട്ടു.

തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ നേതൃയോഗം കോട്ടയം റോട്ടറി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം.

ജില്ലാ ചീഫ് കോഡിനേറ്റർ ശ്രീ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.

എം എം ഖാലിദ്, വിപിൻ ശൂരനാട്,ഷെമീർ മുഹമ്മദ്, നോബി ജോസ്, സന്തോഷ് മൂക്കിലക്കാട്ട്, സി ജി ബാബു, വർഗ്ഗീസ് സഖറിയ,നൗഷാദ് കീഴേടം , ജി ജഗദീഷ് സ്വാമിയാശാൻ, പ്രകാശ് മണി , റഷീദ് കെ എം, മുഹമ്മദ് റഷീദ്, ബിജു തോട്ടത്തിൽ, രമേശ് വി ജി , എ പി ബൈജു, ഹാസിം മേത്തർ, പി ബി സുരേഷ് ബാബു, കെ എം കുര്യൻ, സതീഷ് കോടിമത,ജ്യോതിഷ് മോഹൻ, സക്കീർ ഈരാറ്റുപേട്ട, നാസർ ഇ എസ് , ബാബു റ്റി കെ, ഷൈജിത്ത് കെ ജി , ഇ എസ് നാസർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *