കോട്ടയം :റോട്ടറി ക്ലബ്ബ് ഏർപ്പെടുത്തിയ അവാർഡിനാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കൂടിയായ റിജോ വാളന്തറ അർഹനായത്.ചങ്ങനാശ്ശേരിയിൽ നടന്ന ചടങ്ങിൽ 25000 രൂപയും ഫലകവും ഫോറസ്റ്റ് ഡവലപ്മെൻ്റ് കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ് ഇദ്ദേഹത്തിന് സമ്മാനിച്ചു.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പത്തൊൻപതാം വാർഡംഗമായ റിജോ വാളാന്തറ കഴിഞ്ഞ 10 വർഷക്കാലമായി പഞ്ചായത്തംഗമെന്ന നിലയിലും, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എന്നീ നിലകളിലും നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹനാക്കിയത്.വ്യത്യസ്തങ്ങളായ വികസന പദ്ധതികൾ നടപ്പാക്കാനായി എന്നതാണ് റിജോയെ അവാർഡിനായി തെരഞ്ഞെടുക്കാൻ കാരണം. ആദ്യ അഞ്ച് വർഷത്തെ പ്രവർത്തനത്തിൻ്റെ ഭാഗമായി ഞള്ളമറ്റംവാർഡിൽ നിര വധി റോഡുകളുടെയും, പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് കൂടാതെ കുടിവെള്ള പദ്ധതികളും നടപ്പാക്കിയിരുന്നു. രണ്ടു പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കരിമ്പുകയം പാലം യാഥാർത്ഥ്യമാക്കിയതിന് പിന്നിലും ഇദ്ദേഹത്തിൻ്റെ വലിയ പരിശ്രമമുണ്ടായിരുന്നു. വാർഡിലെ കുട്ടികൾക്കായി നടപ്പാക്കിയ പഠനസൗകര്യ പദ്ധതികളും ശ്രദ്ധേയമായിരുന്നു. കോവിഡ് കാലത്തും റിജോയുടെ പ്രവർത്തനങ്ങൾ ശ്രദ്ധ നേടി.ഈ ഭരണ സമിതിയുടെ കാലത്തും അഞ്ചലിപ്പ വാർഡിൽ വികസന പ്രവർത്തനങ്ങൾ തുടരാൻ ഇദ്ദേഹത്തിനായി.വാർഡിൽ സമ്പൂർണ്ണ കുടിവെള്ളമെത്തിക്കുക എന്ന ദൗത്യത്തിന് പിന്നാലെയാണ് റിജോ ഇപ്പോൾ. ഗ്രാമീണ റോഡുകളുടെ പൂർത്തികരണവും ഈ ഭരണ സമിതിയുടെ കാലത്ത് തന്നെ ലക്ഷ്യം വയ്ക്കുന്നതായി റിജോ വാളാന്തറ അറിയിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…