കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

റിജോ വാളാന്തറയ്ക്ക് മികച്ച ഗ്രാമ പഞ്ചായത്തംഗത്തിനുള്ള അവാർഡ്.

0
IMG-20250926-WA0196.jpg

കോട്ടയം :റോട്ടറി ക്ലബ്ബ് ഏർപ്പെടുത്തിയ അവാർഡിനാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കൂടിയായ റിജോ വാളന്തറ അർഹനായത്.ചങ്ങനാശ്ശേരിയിൽ നടന്ന ചടങ്ങിൽ 25000 രൂപയും ഫലകവും ഫോറസ്റ്റ് ഡവലപ്മെൻ്റ് കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ് ഇദ്ദേഹത്തിന് സമ്മാനിച്ചു.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പത്തൊൻപതാം വാർഡംഗമായ റിജോ വാളാന്തറ കഴിഞ്ഞ 10 വർഷക്കാലമായി പഞ്ചായത്തംഗമെന്ന നിലയിലും, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എന്നീ നിലകളിലും നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹനാക്കിയത്.വ്യത്യസ്തങ്ങളായ വികസന പദ്ധതികൾ നടപ്പാക്കാനായി എന്നതാണ് റിജോയെ അവാർഡിനായി തെരഞ്ഞെടുക്കാൻ കാരണം. ആദ്യ അഞ്ച് വർഷത്തെ പ്രവർത്തനത്തിൻ്റെ ഭാഗമായി ഞള്ളമറ്റംവാർഡിൽ നിര വധി റോഡുകളുടെയും, പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് കൂടാതെ കുടിവെള്ള പദ്ധതികളും നടപ്പാക്കിയിരുന്നു. രണ്ടു പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന  കരിമ്പുകയം പാലം യാഥാർത്ഥ്യമാക്കിയതിന് പിന്നിലും ഇദ്ദേഹത്തിൻ്റെ വലിയ പരിശ്രമമുണ്ടായിരുന്നു. വാർഡിലെ കുട്ടികൾക്കായി നടപ്പാക്കിയ പഠനസൗകര്യ പദ്ധതികളും ശ്രദ്ധേയമായിരുന്നു. കോവിഡ് കാലത്തും റിജോയുടെ പ്രവർത്തനങ്ങൾ ശ്രദ്ധ നേടി.ഈ ഭരണ സമിതിയുടെ കാലത്തും അഞ്ചലിപ്പ വാർഡിൽ വികസന പ്രവർത്തനങ്ങൾ തുടരാൻ ഇദ്ദേഹത്തിനായി.വാർഡിൽ സമ്പൂർണ്ണ കുടിവെള്ളമെത്തിക്കുക എന്ന ദൗത്യത്തിന് പിന്നാലെയാണ് റിജോ ഇപ്പോൾ. ഗ്രാമീണ റോഡുകളുടെ പൂർത്തികരണവും ഈ ഭരണ സമിതിയുടെ കാലത്ത് തന്നെ ലക്ഷ്യം വയ്ക്കുന്നതായി റിജോ വാളാന്തറ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed