കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ഹൃദ്യം 2025,വാഴൂർ: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി

0
SAVE_20251006_125430.jpg


വാഴൂർ: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഒരുമിക്കാം, ഒന്നിക്കാം, ഒന്നു ചേരാം എന്ന സന്ദേശവുമായി ഹൃദ്യം – 2025 കൊടുങ്ങൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു.
    ബ്ലോക്ക്പരിധിയിലുള്ള 6 പഞ്ചായത്തുകളിലെയും ഏയ്ഞ്ചൽസ് വില്ലേജിലേയും ഉൾപ്പെടെ 150 മത്സരാർത്ഥികൾ പങ്കെടുത്തു.
    രാവിലെ 9 മണിക്ക് ആരംഭിച്ച കലോത്സവം അവതരണം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
      വൈസ് പ്രസിഡൻ്റ് ഗീത എസ്. പിള്ളയുടെ അധ്യക്ഷതയിൽ ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉത്ഘാടനം ചെയ്തു. ഓർഫനേജ് കൺട്രോൾ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഫാ. റോയി വടക്കേലിനെ യോഗത്തിൽ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. ജോൺ,ഷാജി പാമ്പൂരി,ലതാ ഷാജൻ ,വാഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സേതു ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജിത് വെള്ളാവൂർ,   രഞ്ജിനി ബേബി,ലതാ ഉണ്ണികൃഷ്ണൻ, മിനി സേതുനാഥ്,വർഗീസ് ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ശ്രീകാന്ത് തങ്കച്ചൻ, ബി.ഡി.ഒ ബീമ എം, ശിശുവികസന ഓഫീസർ ബിന്ദു എം.ആർ, ഏയ്ഞ്ചൽസ് വില്ലേജ് പ്രിൻസിപ്പൽ സി. ലിറ്റി സേവ്യർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *