പാലാ : കേരളാ കോൺഗ്രസ് ബിയിലെ മുതിർന്ന സംസ്ഥാന നേതാക്കൾ ബി ജെ പിയിൽ എത്തിയതിന് പിന്നാലെ കോട്ടയം ജില്ലയിലെ കേരളാ കോൺഗ്രസ് ബി ജില്ലാ , നിയോജക മണ്ഡലം നേതാക്കളും ബി ജെ പിയിൽ ചേർന്നു. പാലായിൽ നടന്ന സമ്മേളനത്തിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ:ഷോൺ ജോർജ് ഷാളണിയിച്ച് സ്വീകരിച്ചു കേരള കോൺഗ്രസ് നേതാക്കളായ അനൂപ് പിച്ചകപ്പള്ളിൽ, സി കെ. ശിശുപാലൻ, ജിതിൻ മോഹൻ, ധനേഷ് ആർ,സോജൻ തോമസ്, ബിനേഷ് തോമസ്, തുടങ്ങിയവരെ സ്വീകരിച്ചു. ബി.ജെ.പി. പാലാ നി : മണ്ഡലം പ്രസിഡന്റ് അനീഷ് ജി അധ്യഷതവഹിച്ച സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഉത്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സെബി പറമുണ്ട മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ ജനറൽ സെക്രട്ടറി എൻ കെ ശശിധരൻ, നി : മണ്ഡലം പ്രഭാരി സുദീപ് നാരായൺ നി: മണ്ഡലം വൈസ് പ്രസിഡന്റ് കെ കെ രാജൻ, ഹരി ഉണ്ണിപ്പള്ളിൽ, ജിജോ മൂഴയിൽ , പ്രസാദ് വരിക്കനെല്ലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. മനോജ് മാഞ്ചേരി സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ വേണു വേങ്ങയ്ക്കൽ നന്ദി പ്രകാശിപ്പിച്ചു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…