Categories: Uncategorized

എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് സർക്കാർ അവലോകനയോഗം യോഗം നടന്നു



കോട്ടയം :ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ 2025 സെപ്റ്റംബർ 1 മുതൽ 8 വരെയാണ് നടത്തപ്പെടുന്നത് .

പെരുന്നാൾ ഒരുക്കങ്ങളുടെ  മുന്നോടിയായി സർക്കാർ അധികാരികളുമായുള്ള  അവലോകന യോഗം  ഇന്ന് കോട്ടയം കളക്ടറേറ്റിൽ ബഹു. സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി.എൻ വാസവൻ, ബഹു. കളക്ടർ ശ്രീ.ചേതൻ കുമാർ മീണാ ഐ.എ.എസ്, ബഹു.സബ് കളക്ടർ ശ്രീ. ആയുഷ് ഗോയേൽ ഐ.എ.എസ്, എ.ഡി.എം ശ്രീ. ശ്രീജിത്ത്‌ എസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
.
യോഗത്തിൽ  മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ബിജു കെ സി ,കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ റെജി. എം. ഫിലിപ്പോസ് കത്തീഡ്രൽ പ്രധിനിധികളായി പ്രോഗ്രാം ജോയിന്റ് കൺവീനർ റവ. ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരിയിൽ ,  കത്തീഡ്രൽ ട്രസ്റ്റീമാരായ ശ്രീ.സുരേഷ് കെ ഏബ്രഹാം കണിയാംപറമ്പിൽ, ശ്രീ.ബെന്നി ടി ചെറിയാൻ താഴത്തേടത്ത്, ശ്രീ.ജോർജ് സഖറിയാ ചെമ്പോല, സെക്രട്ടറി ശ്രീ.പി.എ ചെറിയാൻ പുത്തൻപുരയ്ക്കൽ ,പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഡീക്കൻ ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ , പ്രോഗ്രാം കമ്മിറ്റി മെമ്പർ ശ്രീ ജേക്കബ് വി. ജെ വാഴത്തറ എന്നിവരും വിവിധ സർക്കാർ വകുപ്പുകളിലെ പ്രതിനിധികളും പങ്കെടുത്തു

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago