Categories: Uncategorized

അഡ്വ. സാജന്‍ കുന്നത്ത് കേരളാ അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റി കമ്മറ്റി മെമ്പര്‍


കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബാര്‍ അസ്സോസിയേഷന്‍ അംഗമായ അഡ്വക്കേറ്റ് സാജന്‍ കുന്നത്തിനെ കേരളാ അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റികമ്മറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചു. അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണകുറുപ്പ് ചെയര്‍മാനായ ലോ സെക്രട്ടറി കെ.ജി. സനല്‍കുമാര്‍, അഡീഷണല്‍ അഡ്വക്കേറ്റ്സ് ജനറല്‍ സി. ശ്രീധരന്‍നായര്‍, കേരളാ ബാര്‍ കൗണ്‍സില്‍ പ്രതിനിധികളായ പി. സന്തോഷ്കുമാര്‍, ജോസഫ് ജോണ്‍, എം. രാമന്‍കുട്ടി, ഐഷാ പി. എന്നിവരടങ്ങുന്ന എട്ടംഗ കമ്മറ്റിയിലെ ഏക സര്‍ക്കാര്‍ പ്രതിനിധിയാണ് സാജന്‍. 2009-ല്‍ എന്‍റോള്‍ ചെയ്ത സജീവ അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന സാജന്‍ 2016-2020 കാലഘട്ടത്തില്‍ കേരളാ അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റി കമ്മറ്റിയംഗമായിരുന്നു. ഈ കാലഘട്ടത്തിലാണ് അഭിഭാഷക ക്ഷേമനിധി 5 ലക്ഷം രൂപയില്‍നിന്നും 10 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചത്. കാഞ്ഞിരപ്പള്ളി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്‍റ്, സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സാജന്‍ കാഞ്ഞിരപ്പള്ളി  ബ്ലോക്ക് പഞ്ചായത്തംഗം, കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ഷിക വികസനബാങ്ക് വൈസ് പ്രസിഡന്‍റ്, കേരളാകോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്‍റ്, എല്‍.ഡി.എഫ് പൂഞ്ഞാര്‍ നിയോജകമണ്ഡലം കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പോഷകസംഘടനകളായ കെ.എസ്.സി (എം)ന്‍റെയും കേരളാ യൂത്ത്ഫ്രണ്ട് (എം) ന്‍റെയും ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി കുന്നത്ത് കെ.പി. മാത്യൂവിന്‍റെയും അമ്മിണി മാത്യുവിന്‍റെയും മകനായ സാജന്‍ ഇപ്പോള്‍ പാറത്തോട് സ്വദേശിയാണ് ഭാര്യ അഭിഭാഷകയായ സുധാഷ കെ. മാത്യു.മക്കള്‍ വിദ്യാര്‍ത്ഥികളായ ഐമി മരിയ സാജന്‍, എമിന്‍ സാജന്‍  .

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago