പൊൻകുന്നം :ചിറക്കടവ് ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നറുക്കെടുപ്പ് ചട്ടലംഘനത്തില്‍ ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍. 2025 ഒക്ടോബര്‍ 16-ന് നടന്ന വാര്‍ഡ് നറുക്കെടുപ്പില്‍ ചട്ടലംഘനങ്ങള്‍ നടന്നതായി ആരോപിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷനെ നടപടിക്രമം പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം എം.ജി. വിനോദും, യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് രാഹുല്‍ ബി. പിള്ളയും ചേര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍, വാര്‍ഡുകള്‍ നിശ്ചയിക്കുന്നതില്‍ നിയമപ്രകാരമുള്ള നടപടിക്രമം പാലിക്കപെടാതെ തെറ്റായ രീതിയില്‍ നറുക്കെടുപ്പ് നടപ്പാക്കിയതാണെന്നും ആരോപിച്ചു.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, വിഷയത്തില്‍ പ്രാഥമിക തെളിവുകള്‍ നിലനിലനില്‍ക്കുന്നുവെന്ന് സൂചിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ നടപടി വിശദമായി പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ നടപടിക്രമത്തിലെ പിഴവുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, നറുക്കെടുപ്പ് റദ്ദാക്കി ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ മുന്ന് ദിവസത്തിനകം വീണ്ടും നറുക്കെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കി.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ലിജി വടക്കേടത്ത് ഹാജരായി
എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…