പാലാ: തെരുവുനായ ശല്യം പരിഹരിക്കുന്നതിന് കർശന നടപടി സ്വീകരിക്കണമെന്നും
തെരുവ് നായ്ക്കളെ വന്ധ്യങ്കരിച്ച് അടിയന്തരമായി ഷെൽറ്ററുകളിലേയ്ക്ക് മാറ്റണം എന്നുള്ള സുപ്രീംകോടതിയുടെ ഉത്തരവ് ഉടൻ നടപ്പിലാക്കുവാൻ സംസ്ഥാന ഗവൺമെന്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാവണമെന്ന്
തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
വന്ധ്യങ്കരണത്തിന്റെയും, ഷെൽറ്റർ സ്ഥാപിക്കലിന്റെയും പേരിൽ കോടികളുടെ അഴിമതി മാത്രമാണ് നാളിതുവരെ നടന്നിരിക്കുന്നുതെന്നും സജി കുറ്റപ്പെടുത്തി .
തെരുവു നായ്ക്കളെ റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുവാൻ അനുവദിക്കണമെന്ന് ഇന്ത്യയിലെ മരുന്ന് കമ്പനികളുടെ മാത്രം ആവശ്യമാണെന്നും മരുന്ന് കമ്പനികൾക്ക് വേണ്ടിയുള്ള കള്ളക്കളി കോടതിക്ക് ബോധ്യമായതിൽ സന്തോഷം ഉണ്ടെന്നും സജി പറഞ്ഞു .
തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ നേതൃയോഗം പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു .
നോബി ജോസ്, ഷമീർ മുതിരപറമ്പിൽ, ബിജു തെക്കേടം, സി ജി ബാബു, നിയാസ് കെ പി,വൈശാഖ് സുരേന്ദ്രൻ, നൗഷാദ് കെ കെ, നിസാർ കെ പി, ഹാഷിം മേത്തർ, സന്തോഷ് മൂക്കിലി ക്കാട്ട്,ടാേമി താണോ ലിൽ, റഷീദ് കെ എം , കെ എം കുര്യൻ, തോമസ് പി ജെ, ഇ എസ് നാസർ, സക്കീർ ഈരാറ്റുപേട്ട, വി.കെ.സന്തോഷ് വള്ളാം കുഴിയിൽ , സിമി സുനിൽ, മാത്യു ജോസഫ് വാകത്താനം , സുനിച്ചൻ പുതുപ്പള്ളി,ബാബു ചേന്നപ്പാറ, ഷാജി കരിമരുത്കുന്നേൽ , ശ്രീലക്ഷ്മി,തുടങ്ങിവർ പ്രസംഗിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…