Categories: Uncategorized

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 2 റോഡുകൾക്കായി 10 കോടി രൂപ അനുവദിച്ചു.



മുണ്ടക്കയം :പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ  2 റോഡുകൾ ബി എം & ബി സി നിലവാരത്തിൽ റീ ടാർ ചെയ്യുന്നതിന്  10 കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുണ്ടക്കയം,കോരുത്തോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കരിനിലം – പുഞ്ചവയൽ -504- കുഴിമാവ് റോഡ് ബി എം & ബി സി  നിലവാരത്തിൽ നവീകരിക്കുന്നതിന് 5 കോടി രൂപയും ,തിടനാട്, പാറത്തോട് കളിലൂടെ കടന്നുപോകുന്ന പിണ്ണാക്കനാട്  – ചേറ്റുതോട് – പഴുത്തടം-പാറത്തോട് റോഡ്    ബി എം & ബി സി  നിലവാരത്തിൽ റീ ടാർ ചെയ്യുന്നതിന് 5 കോടി രൂപയും ഉൾപ്പെടെയാണ് 10 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  തിരഞ്ഞെടുപ്പുകൾക്ക് ശേഷം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തി നടപ്പിലാക്കുമെന്നും എംഎൽഎ അറിയിച്ചു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഇതിനോടകം 12 പുതിയ ബി എം &ബി സി റോഡുകൾ യാഥാർത്ഥ്യമാക്കിയിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Vipin Raju

Share
Published by
Vipin Raju

Recent Posts

ഓണക്കനി<br>നിറപ്പൊലിമ “<br>പദ്ധതിയ്ക്ക്<br>തുടക്കം

എലിക്കുളം:ഓണക്കാലത്ത് പൂക്കൾ , പച്ചക്കറിഎന്നിവയിൽസ്വയം പര്യാപ്തതലക്ഷ്യമാക്കി "കൂടും ബശ്രീ " വിഭാവനചെയ്യുന്ന "ഓണക്കനിനിറപ്പൊലിമ " പദ്ധതിയ്ക്ക് എലിക്കുളം ഗ്രാമ പഞ്ചായത്തിൽതുടക്കമായി…

3 hours ago

ഏന്തയാർ – കോലാഹലമേട്ടിൽ അനധികൃതമായി റോഡ് കയ്യേറി മതിൽ നിർമ്മാണം; പട്ടയമോ മറ്റ് രേഖകളോ ഇല്ലാത്ത സ്ഥലമെന്ന് ആരോപണം; യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നതായും പരാതി; നടപടിയെടുക്കാതെ അധികൃതർ…!

തങ്ങളുപ്പാറയ്ക്ക് സമീപം ഏന്തയാർ–കോലാഹലമേട് റോഡിൽ റോഡ് ഭൂമി കയ്യേറി മതിൽ നിർമ്മിക്കുന്നതായി നാട്ടുകാർ പരാതി. പട്ടയമോ മറ്റ് രേഖകളോ ഇല്ലാത്ത…

4 hours ago

സൗജന്യ യാത്രയുമായി കാഞ്ഞിരപ്പള്ളിയിലെ ‘മാതൃകാ ഓട്ടോക്കാരൻ’; പ്രിയദർശിനി പദ്ധതിക്ക് മാതൃകയായി അൻവർ

കാഞ്ഞിരപ്പള്ളി: സാമൂഹിക സേവന രംഗത്ത് വ്യത്യസ്തമായൊരു ചുവടുവെപ്പുമായി കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി ചേലയിൽ അൻവർ. തൻ്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവർക്ക്…

21 hours ago

പല തവണ റോഡിലൂടെ കടന്നുപോയ മറ്റ് വാഹനങ്ങൾക്ക് മുന്നിലും ചാടാൻ ശ്രമിച്ചിരുന്നതായി നാട്ടുകാർ, പൊൻകുന്നത്ത് കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം!

പൊൻകുന്നം: കെ.കെ റോഡിൽ പൊൻകുന്നം 19-ാം മൈലിൽ കടുക്കാമല വളവിന് സമീപം കെ.എസ്.ആർ.ടി.സി ബസിന് മുന്നിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം.…

22 hours ago

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

3 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

3 days ago