Categories: Uncategorized

ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേരെ നടക്കുന്നത് തീവ്രവാദ ആക്രമണം: സജി മഞ്ഞക്കടമ്പിൽ


കോട്ടയം: പാലക്കാട് പുതുശ്ശേരിയിൽ ക്രിസ്മസ് കരോൾ സംഘത്തിന് എതിരെ ആക്രമണം നടത്തിയത് വർഗിയ തീവ്രവാദി ആണെന്നും ജനാധിപത്യ കേരളത്തിന് ഇത്തരം സംഭവങ്ങൾ അപമാനമാണെന്നും ഇത്തരം വർഗിയ കാടത്തം അനുവധിക്കില്ല എന്നും തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

തന്നെ പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്ന് പറഞ്ഞ യേശുക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്തുമസ് ആഘോഷം വേണ്ടാ എന്നും ആഘോഷത്തിനായി ഉള്ള സാധന വിതരണങ്ങൾ നിർത്തണമെന്നും ഒറീസയിൽ പറഞ്ഞ് സംഘപരിവാർ അഴിച്ചുവിട്ട അക്രമണങ്ങൾ ബി.ജെ.പി സർക്കാർ കണ്ടില്ല എന്ന് നടിക്കുമ്പോൾ ഉത്തേരേന്ത്യയിൽ ബി.ജെ.പിക്കാർ ആശംസിക്കാൻ മടിക്കുന്ന ക്രിസ്തുമസും, കേക്കും കേരളത്തിൽ എന്തിനാണ് വിതരണം നടത്തുന്നത് എന്ന് കേരളത്തിലെ സംസ്ഥന ബിജെപി നേതൃത്വം വ്യക്തമാക്കണം.

നോർത്ത് ഇന്ത്യയിൽ പള്ളിയിൽ കയറി ഹിന്ദു തീവ്രവാദികൾ പുരോഹിതനെ അധിക്ഷേപിക്കുകയും, യേശുക്രിസ്തുവിനെയും, അമ്മ മേരിയേയും അപമാനിച്ചവർക്കെതിരെ അടിയന്തിര നടപടി  സ്വികരിക്കാൻ ബി.ജെപി  സർക്കാർ തയാറാകത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളി ആണ്.

തലസ്ഥാന നഗരി ആയ ഡൽഹിയിലും മധ്യപ്രദേശിലും ക്രിസ്തുമസ് ആഘോഷങ്ങൾ പാടില്ല എന്ന് പറയുന്ന ഹിന്ദുത്വ വാദികൾക്ക് കേന്ദ്ര സർക്കാർ ഒത്താശ ചെയ്ത് കൊടുക്കുന്നത് ഗുരുതര ന്യൂനപക്ഷ പീഡനമാണ്.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ മധ്യപ്രദേശിൽ ക്രിസ്തുമസ് ആഘോഷം വേണ്ട എന്ന് പ്രഖ്യാപിച്ചും , ക്രിസ്തുമസ് അവധി റദ്ദാക്കിയും ക്രിസ്ത്യൻ ന്യൂനപക്ഷ പീഡനം നടപ്പാക്കിയതിന്റെ ബാക്കി പത്രമാണ് മധ്യപ്രദേശിലെ ജബൽപൂരിൽ  മതപരിവർത്തനം ആരോപിച്ച് അന്ധയായ പെൺകുട്ടിയെ ബിജെപി നേതാവ് അജു ഭാർഗവ പോലീസിന്റെ മുന്നിൽ വച്ച് അക്രമിച്ചിരിക്കുന്നത്.

ജനാധിപത്യ ഇന്ത്യയിൽ ശ്രീകൃഷ്ണജയന്തിയും , ഈദും , നബിദിനവും, അയ്യങ്കാളി ജയന്തി ദിനവും, ദീപാവലിയും, ഗുരുദേവജയന്തിയും, തിരുവോണവും , അതോടൊപ്പം ക്രിസ്തുമസും, ക്രിസ്തുവിന്റെ ഉയർപ്പ് തിരുനാളും (ഈസ്റ്ററും ) എല്ലാ ജനവിഭാഗങ്ങളും ചേർന്ന് ആഘോഷിച്ച് മതേതരത്വത്തിന്റെ മാതൃക കാട്ടേണ്ട കേരളമാണ്.

  ബി.ജെ.പി. ഭരണത്തിൻ കീഴിൽ സംഘ പരിവാർ വ്യാപിപ്പിക്കുന്ന ആൾകൂട്ട വിചാരണ കൊലപാതകങ്ങൾ ബഗ്ലാദേശി എന്ന് ആരോപിച്ച് റാം നാരായണൻ എന്ന പാവപ്പെട്ട അന്യ സംസ്ഥന തൊഴിലാളിയെ അടിച്ച് കൊന്ന് കേരളത്തിലും തുടക്കം കുറിച്ചിരിക്കുന്നത് കണ്ടില്ല എന്ന് നടിക്കാനാവില്ല എന്നും സജി പറഞ്ഞു.

ഇതിന്റെയൊക്കെ പിൻബലത്തിൽ കേരളത്തിൽ ക്രിസ്തുമസ് കരോൾ  മര്യാദയ്ക്ക് നടത്തിയില്ലെങ്കിൽ അടി വാങ്ങിക്കുമെന്നു പറഞ്ഞ ബിജെപി നേതാക്കന്മാർ ഇത് കേരളമാണ് എന്ന് മനസ്സിലാക്കണമെന്നും,
എങ്ങനെ ക്രിസ്തുമസ് കരോൾ നടത്തണമെന്ന് ബിജെപിയുടെ തിട്ടുരം കേരളത്തിൽ വേണ്ട എന്നും പറഞ്ഞു.

ഇന്ത്യ ഹിന്ദു രാഷ്ട്രം ആണെന്ന് പറയുന്നവർ വർഗീയ തീവ്രവാദികൾ ആണെന്നും, മഹാത്മജി നേടിത്തന്ന സ്വാതന്ത്ര്യം ഹൈന്ദവനും, ക്രൈസ്തവനും, മുസൽമാനും അടങ്ങുന്ന നാനാജാതി മതസ്ഥർക്കും അവരുടെ മതാചാരങ്ങളും, ആഘോഷങ്ങളും നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള സ്വാതന്ത്ര്യമാണ്.

ആ സ്വാതന്ത്ര്യം നിലനിൽക്കാൻ ജനാധിപത്യ വിശ്വാസികൾ ശക്തമായ പ്രതിരോധത്തിന് തയ്യാറാവണം എന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഗർഭിണിയായ സ്ത്രീയെ പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടർ കരണത്തടിച്ചിട്ടും, അധിക്ഷേപിച്ചിട്ടും കേരളത്തിലെ വനിതാ ആക്ടിവിസ്റ്റുകൾ മൗനം  പാലിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ധേഹം പറഞ്ഞു.
ത്യണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ഗണെഷ് ഏറ്റുമാനൂരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Vipin Raju

Share
Published by
Vipin Raju

Recent Posts

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

44 minutes ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

2 hours ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

2 hours ago

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

15 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

17 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

18 hours ago