Categories: Uncategorized

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മകനെ തിരികെകിട്ടി

കോട്ടയം സ്വദേശികളായ ജാനകി – ദാമോദരൻ ദമ്പതികളുടെ 10 മക്കളിൽ ഒരാളായിരുന്നു പുഷ്പ . കുടുംബത്തിന്റെ സാമ്പത്തിക നില മോശമായത് കാരണം പഠിക്കാനുള്ള അവസ്ഥയൊന്നും അന്ന് പുഷ്പക്ക് ഉണ്ടായിരുന്നില്ല , അതോടെ പഠനം മുടങ്ങി . അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമായിരുന്നു പുഷ്പയ്ക്ക് ഉണ്ടായിരുന്നത് . പുഷ്പയുടെ വീടിനോട് ചേർന്ന് താമസിക്കുന്ന ബിജു എന്ന യുവാവുമായി പ്രണയത്തിലാവുകയും 18 ആം വയസിൽ വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ പുഷ്പ ബിജുവിനൊപ്പം ഒളിച്ചോടുകയും ചെയ്തു . കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ പാലാ താലൂക്ക് ആശുപത്രിയിൽ പുഷ്പ ആൺകുഞ്ഞിന് ജന്മം നൽകി. ആ സമയത്തും കുടുംബത്തിൽ പുഷ്പയുടെ പ്രണയവിവാഹം വീട്ടുകാർ അംഗീകരിച്ചിരുന്നില്ല . ഭർത്താവിന്റെ വീട്ടിലും അത്ര സുഖകരമായിരുന്നില്ല പുഷ്പയുടെ ജീവിതം . ഒടുവിൽ സ്വന്തം വീട്ടിലേക്ക് പുഷ്പ തിരികെ എത്തി . ‘അമ്മ മ രിക്കുന്നത് വരെ വല്യ കുഴപ്പങ്ങൾ ഇല്ലായിരുന്നു എങ്കിലും പിന്നീട് അവിടെയും ഒരു ബാധ്യതയായി മാറി .

ഇതിനു പിന്നാലെ ഭർത്താവ് ഹൃ ദയാഘാതം മൂലം

മരണപ്പെടുകയും ചെയ്തു . ഒടുവിൽ വീട് വിട്ടിറങ്ങിയ പുഷ്പ കാസർഗോഡുള്ള ഒരു വീട്ടിൽ ഹോം നേഴ്സ് ആയി ജോലിക്ക് കയറി , എന്നാൽ കുഞ്ഞിനെ ഇവിടെ പറ്റില്ല എന്ന് വീട്ടുകാർ തീർത്തുപറഞ്ഞതോടെ കുഞ്ഞിനെ ചങ്ങാശേരിക്ക് അടുത്തുള്ള അൽഫോൻസാ അനാഥാലയത്തിലാക്കുക എന്നല്ലാതെ മറ്റുവഴികൾ പുഷ്പയ്ക്ക് മുന്നിലുണ്ടായിരുന്നില്ല . ഒടുവിൽ കുഞ്ഞിനെ അനാഥാലയത്തിലാക്കാൻ പുഷ്പ പുറപ്പെട്ടു . ചങ്ങനാശ്ശേരി അടുക്കും തോറും പുഷ്പ കുഞ്ഞിനെ ഇറുക്കി പിടിച്ചു , കാരണം കുറച്ചു സമയം കഴിഞ്ഞാൽ അവനോട് എനിക്ക് യാത്ര പറയണം . ഹൃദയം പറിച്ചുനൽകുന്ന വേദനയിൽ പുഷ്പ മകനെ അനാഥമന്ദിരത്തിലാക്കി . മരിച്ചു ജീവിക്കുന്ന സങ്കടത്തിൽ സിസ്റ്റർമാർക്ക് തന്റെ പൊന്നുമോനെ കൈമാറി ‘അമ്മ യാത്ര പറഞ്ഞു

മാസത്തിൽ ഒരിക്കൽ പൊന്നുമോൻ അപ്പൂസിനെ കാണാൻ മധുരപലഹാരങ്ങളുമായി അനാഥമന്ദിരത്തിൽ പുഷ്പ എത്തിയിരുന്നു . എന്നാൽ വിധി മാറിമറിയുന്നത് പിന്നീടായിരുന്നു . പുഷ്പ ജോലിക്ക് നിന്നിരുന്ന വീട്ടിലെ അമ്മയ്ക്ക് സുഖമില്ലാതെ കിടപ്പിലായതോടെ മകനെ കാണാൻ വരുന്ന പതിവിനു തടസ്സമായി . കുറെ നാളുകൾക്ക് ശേഷം വല്യമ്മയുടെ മരണശേഷം ആകാൻ കാണാൻ അനാഥമന്ദിരത്തിലെത്തിയപ്പോൾ പുഷ് ഒരു നിമിഷം ഞെട്ടി , അങ്ങനൊരു അനാഥമന്ദിരം അവിടെ ഇല്ല , പകരം റെയിൽവേ ട്രാക്ക് മാത്രമാണ് . പലരോടും തിരക്കിയെങ്കിലും മറ്റുവിവരങ്ങൾ ഒന്നും പുഷ്പയ്ക്ക് ലഭിച്ചില്ല . അതോടെ ജീവിതം കൈവിട്ടുപോയ പുഷ്പ ഭക്തി മാർഗത്തിലേക്ക് കൂടുതൽ അടുത്തു . ദൈവത്തിനു മാത്രേ എന്തേലും ചെയ്യാൻ കഴിയു എന്ന വിശ്വാസം പുഷ്പയിൽ വന്നു . ഏറ്റുമാനൂരപ്പനോട് കരഞ്ഞു പ്രാർത്ഥിച്ചു മകനെ തിരികെ തരണം എന്ന് .

ഇതിനിടയിൽ പതിവായി അമ്പലത്തിൽ കയറിയിറങ്ങുന്ന പുഷ്പയെ കണ്ട് പരിചയത്തിലായ കുഞ്ഞപ്പൻ എന്ന ലോട്ടറിക്കാരൻ പുഷ്പയെ ജീവിതത്തിലേക്ക് കൂട്ടി , ഭാര്യാ മരിച്ച കുഞ്ഞപ്പന് 2 ആൺമക്കൾ ഉണ്ടായിരുന്നു . മകനെ കണ്ടെത്താൻ പുഷ്പയ്ക്ക് ഒപ്പം കുഞ്ഞപ്പനും ഒപ്പം കൂടി . ഒടുവിൽ വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തിരുവഞ്ചൂരിൽ ചിൽഡ്രൻസ് ഹോമിൽ മകൻ അപ്പൂസ് ഉണ്ടെന്ന് പുഷ്പ കണ്ടെത്തി, മറ്റൊന്നും ചിന്തിക്കാതെ അവിടെ എത്തിയ പുഷ്പ ആദ്യം കാണുന്നത് മകൻ പടികൾ ഇറങ്ങി വരുന്നതാണ് . 13 വർഷത്തിന് ശേഷം പോലും ഒറ്റ നോട്ടത്തിൽ ‘അമ്മ മകനെ തിരിച്ചറിഞ്ഞു . മകൻ അപ്പൂസിനെ കെട്ടിപ്പിടിച്ച് പുഷ്പ പറഞ്ഞു “നിന്റെ അമ്മയാ മോനെ ഞാൻ ” എന്ന് . ആദ്യമൊക്കെ അപ്പൂസിന് അമ്മയെ മനസിലായില്ല .

പിന്നീട് അമ്മയെ കണ്ട സന്തോഷം അപ്പൂസിന് ജീവിതത്തിൽ മറക്കാൻ പറ്റാത്ത നിമിഷമായി മാറി എന്നാൽ അമ്മയ്‌ക്കൊപ്പം വിടണമെങ്കിൽ മകനാണ് എന്ന് തെളിയിക്കുന്ന തെളിവുകൾ വേണം . ആദ്യമൊക്കെ തെളിവുകൾ ലഭിച്ചിരുന്നില്ല . രേഖകളിലൊക്കെ നൽകിയിരുന്ന പേര് വെത്യസ്തമായിരുന്നു . പിന്നീട് ദൈവകൃപ പോലെ അനാഥമന്ദിരത്തിലെ സിസ്റ്റർ മുൻപ് പുഷ്പയും അപ്പൂസും ഒന്നിച്ചുള്ള ഒരു ഫോട്ടോ എടുത്തു ഫയലിൽ സൂക്ഷിച്ചിരുന്നു . ഫയൽ പരിശോധനയിൽ അപ്പൂസിനൊപ്പമുള്ള പുഷ്പയുടെ ഫോട്ടോ കിട്ടിയതോടെയാണ് തെളിവായി കണക്കിലെടുക്കാൻ അധികൃതർ തയ്യാറായത് . ഒറ്റനോട്ടത്തിൽ തന്നെ അമ്മയെയും മകനെയും മനസിലാകുന്ന തരത്തിലുള്ള ഫോട്ടോ ആയിരുന്നു അത് . ഒടുവിൽ ഡി എൻ എ പരിശോധനയിലൂടെ പുഷ്പയുടെ മകനാണ് അപ്പൂസ് എന്ന് തെളിഞ്ഞു . അതോടെ വര്ഷങ്ങളുടെ പ്രാർത്ഥനയും അന്വഷണങ്ങൾക്കും ഒടുവിൽ പുഷ്പയ്ക്ക് അപ്പൂസിനെ തിരികെ ലഭിച്ചു . അപ്പൂസിന് അവന്റെ അമ്മയെയും

Vipin Raju

Share
Published by
Vipin Raju

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

12 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

14 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

15 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

18 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

19 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

19 hours ago