മുക്കൂട്ടുതറ: ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷിനാശം വരുത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. മുക്കൂട്ടുതറ എം.ഇ.എസ് കോളേജിന് സമീപം ചക്കുംമൂട്ടിൽ സോജന്റെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെയാണ് ശനിയാഴ്ച രാത്രി എട്ടരയോടെ വെടിവെച്ചത്
കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരുന്നു. സോജന്റെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിക്കൂട്ടം വ്യാപകമായി വിളകൾ നശിപ്പിക്കുന്നത് പതിവായതോടെയാണ് അധികൃതർ നടപടിയെടുത്തത്. പഞ്ചായത്ത് നിയോഗിച്ച എംപാനൽഡ് ഷൂട്ടർ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി സജോ വർഗീസ് ആണ് വനംവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും നിർദ്ദേശപ്രകാരം പന്നിയെ വെടിവെച്ചത്.
വെടിയേറ്റ പന്നി സംഭവസ്ഥലത്തുതന്നെ ചത്തു. തുടർന്ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് ജഡം ശാസ്ത്രീയമായി മറവുചെയ്തു. സംഭവസ്ഥലത്ത് വാർഡ് അംഗം സി. ജെ. അനുമോൾ നേരിട്ടെത്തി നടപടികൾ ഏകോപിപ്പിച്ചു.
കാട്ടുപന്നി ശല്യം മൂലം പൊറുതിമുട്ടിയ കർഷകർക്ക് ഈ നടപടി താൽക്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…