മുണ്ടക്കയം : ബാങ്ക് ഓഫ് ബറോഡായിലെ വ്യാജ ജോലി സർട്ടിഫിക്കേറ്റ് വിവാദത്തിൽ തെളിവുകളടക്കം പുറത്ത് വന്നിട്ടും നടപടിയില്ല
മുണ്ടക്കയം ബാങ്ക് ഓഫ് ബറോഡായിലെ ക്ലർക്ക് ആയ ജോഫി പി ജോസ് ആണ് വ്യാജ ഡോക്യുമെന്റ് പിൻ ബലത്തിൽ അമിത യോഗ്യത മറച്ചു വെച്ച് ജോലി തട്ടിയെടുത്തത്
ഇതു കാണിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയായ സന്ദീപ് എറണാകുളം സെൻട്രൽ പോലിസിന് പരാതി കൊടുക്കയും പോലിസ് 325/2024 ആയി ക്രൈം രജിസ്റ്റർ ചെയ്യുകയും ചെയ്യ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചെയ്തതിന് പുറകെ ജോഫി ഒളിവിൽ പോകുകയും ശരീരിക അസ്വസ്തകൾ പറഞ്ഞ് കോടതിയിൽ നിന്നും അന്വേഷണവുമായി പൂർണമായും സഹകരിച്ചു കൊള്ളാമെന്നും ഇന്ത്യ വിട്ട് പോകരുത് എന്ന ഉപാധികളോടെ മുൻകൂർ ജാമ്യം നേടി.. പോലിസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജോഫിക്ക് നിലവിൽ രണ്ട് പ്ലസ് ടു സർട്ടിഫിക്കേറ്റ് ഉണ്ടെന്നും ജോലിയിൽ യോഗ്യത കുറച്ചു കാണിക്കാൻ വ്യാജ സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയതായി തെളിയുകയും ചെയ്തു.. ജോഫി പി ജോസ് ബാങ്കിനെയും പൊതു സമൂഹത്തെയും കബിളിപ്പിച്ചു വ്യാജ ഡോക്യുമെന്റ് നിർമിച്ച് യോഗ്യത മറച്ചുവെച്ചും നിയമനം നേരായ മാർഗ്ഗത്തിൽ അല്ല എന്ന് കാണിച്ചും സെൻട്രൽ പോലിസ് ബാങ്ക് ഓഫ് ബറോഡാ എറണാകുളം ഹെഡിന് റിപ്പോർട്ട് കൊടുത്തു. ഇതിനെ തുടർന്ന് ബാങ്ക് ഓഫ് ബറോഡാ ഹെഡ് ജോഫി പി ജോസിന് ചാർജ് ഷീറ്റ് ഇഷ്യൂ ചെയ്തു… അ ചാർജ് ഷീറ്റിൽ പറയുന്നത് ജോഫി നിയമന വ്യവസ്ഥ അട്ടിമറിച്ചും യോഗ്യത മറച്ചു വെച്ചും വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ചുമാണ് ജോലിയിൽ കയറിയത് എന്നും 7 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും കാണിച്ച് നോട്ടീസ് നൽകി. എന്നാൽ 8 മാസം കഴിഞ്ഞിട്ടും എറണാകുളം റീജണൽ ഓഫീസ് മെല്ല പോക്ക് നയം സ്വീകരിച്ച് ജോലി ചെയ്യാൻ അവസരം ഉണ്ടാക്കികൊടുക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…