Categories: Uncategorized

കാഞ്ഞിരപ്പള്ളി:ബ്ലോക്ക് പഞ്ചായത്ത് 2026 – 2027 വർഷത്തേക്കുള്ള വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് റോസമ്മ ആഗസ്തി അവതരിപ്പിച്ചു

കാഞ്ഞിരപ്പള്ളി:ബ്ലോക്ക് പഞ്ചായത്ത് 2026 – 2027 വർഷത്തേക്കുള്ള വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് റോസമ്മ ആഗസ്തി അവതരിപ്പിച്ചു.53.85 കോടി രൂപ വരവും 50.50 കോടി രൂപ ചിലവും 3.34 കോടി രൂപ മിച്ചവുംമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.ഭവന നിർമ്മാണം 1.71 കോടി,കുടിവെള്ളം ശുചിത്വം 1.20 കോടി,വനിതകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ 1.75 കോടി,പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമം 3 കോടി,യുവജനക്ഷേമം 20.50 ലക്ഷം,കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മിനി ബൈപ്പാസ് 28 ലക്ഷം, എല്ലാ പഞ്ചായത്തുകളിലും വനിത ഓപ്പൺ ജിം 59.50 ലക്ഷം,ബ്ലോക്ക് പഞ്ചായത്തിന്റെ 16 ഡിവിഷനിലും മിനി മാസ്റ്റ് ലൈറ്റ്  സ്ഥാപിക്കൽ 25.60 ലക്ഷം,ക്ഷീര കർഷകർക്ക് പാലിന് സബ്സിഡിയും കാലിത്തീറ്റ വിതരണവും 20 ലക്ഷം,അങ്കണവാടി കുട്ടികൾക്ക്  പോഷകാഹാര വിതരണം 24 ലക്ഷം,ഭിന്നശേഷി കുട്ടികൾക്ക് സ്കോളർഷിപ്പ് 24 ലക്ഷം,താത്കാലിക ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും വേതനം 45 ലക്ഷം,മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിൽ സോളാർ പാനൽ സ്ഥാപിക്കൽ 40 ലക്ഷം എന്നിവയാണ് പ്രധാന പദ്ധതികൾ  പ്രസിഡൻ്റ് അഡ്വ.പി.എ.ഷെമീറിൻ്റെ അധ്യക്ഷതയിൽ ,സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിനു മറ്റക്കര,വി.ടി അയൂബ്ഖാൻ,സിനിമോൾ തടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രകാശ് പുളിക്കൻ,ബേബി വട്ടക്കാട്ട്, സോഫി ജോസഫ്,ജോണിക്കുട്ടി മഠത്തിനകം, റോസമ്മ ജോൺ,സിനി ജിബു,ആൻസി സെബാസ്റ്റ്യൻ,അഡ്വ. പി.ജി.സൂര്യകല, കെ.കെ.സദാനന്ദൻ, അനീറ്റമോൾ ആന്റണി,കിരൺ രാജൻ, സെക്രട്ടറി സജീഷ് പണിക്കർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിതാ ഷാജി, സൂസമ്മ മാത്യു, സുനി പത്യാല, ആൻസി അഗസ്റ്റിൻ, അന്നമ്മ വർഗീസ്, അമ്പിളി സജീവൻ,  എന്നിവർ പ്രസംഗിച്ചു.

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago