കോരുത്തോട്: കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലെ ഈ വർഷത്തെ വാർഷികാഘോഷമായ “വർണ്ണം 2026” ഉജ്ജ്വലമായി നടന്നു. വാർഷികാഘോഷത്തോടൊപ്പം സ്കൂൾ മാഗസിൻ പ്രകാശനവും, കുട്ടികൾ തയ്യാറാക്കിയ കാർട്ടൂൺ ഡയറിയുടെ ഉദ്ഘാടനവും കോരുത്തോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ശ്രീ. കെ.ആർ. സെയ്ൻ നിർവ്വഹിച്ചു.
വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ലതാ സുശീലൻ, ഊരുകൂട്ടം പ്രസിഡന്റ് ശ്രീ വി.എം വിശ്വനാഥൻ, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി ബിൻസി മനോജ്, എസ്.എം.സി ചെയർപേഴ്സൺ ശ്രീമതി മിന്നു പി.സി തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ പഠന-പഠനേതര പ്രവർത്തനങ്ങളിൽ അധ്യാപകരും രക്ഷിതാക്കളും പുലർത്തുന്ന ഐക്യം യോഗത്തിൽ പ്രശംസിക്കപ്പെട്ടു.
ശ്രീമതി ആര്യ സി. മോഹനൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടെ നൃത്തം, സംഗീതം, നാടകം തുടങ്ങിയവ കാണികൾക്ക് ഹൃദ്യമായ അനുഭവമായി.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…