Categories: Uncategorized

കേരള സോഷ്യൽ മീഡിയ ലിറ്ററസി ഫെസ്റ്റ് 2026 ഔദ്യോഗിക പ്രഖ്യാപനവും ബ്രോഷർ പ്രകാശനവും





തിരുവനന്തപുരം:തൃശ്ശൂർ സാഹിത്യ അക്കാദമി അങ്കണത്തിൽ നടക്കാനിരിക്കുന്ന സാമൂഹിക ഉത്തരവാദിത്വത്തോടെയുള്ള ഡിജിറ്റൽ ഇടപെടലുകൾക്കും സൃഷ്ടിപരമായ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്കും പുതിയ ദിശാബോധം നൽകുന്ന മഹോത്സവം ‘കേരള സോഷ്യൽ മീഡിയ ലിറ്ററസി ഫെസ്റ്റ് 2026 ‘ൻ്റെ ഓദ്യോഗിക പ്രഖ്യാപനവും ബ്രോഷർ പ്രകാശനവും ഫെസ്റ്റ് ഡയറക്ടർ; ചലച്ചിത്ര നടൻ ശ്രീ. കൊല്ലം തുളസി തിരുവനന്തപുരം പ്രസ്സ് ക്ലബ്ലിൽ വെച്ച് (4-3-26) നിർവഹിച്ചു.

ഫെസ്റ്റ് ജനറൽ കൺവീനർ അനസ്‌ബി പ്രോഗ്രാമുകൾ വിശദീകരിച്ചു.

വാർത്താസമ്മേളനത്തിൽ സാക്ഷി പ്രസിഡൻ്റ്  ഡോ. ശശികല പണിക്കർ അക്ഷര കേരളം സെക്രട്ടറി ഷൈലജ സീന, ദൃശ്യവർഷം പ്രസിഡൻ്റ് അബ്ദുൽ അസീസ്, ഫിനാൻസ് സെക്രട്ടറി സരിത മത്തായി, മുംബൈ പ്രവാസി സഭഅഡ്‌മിൻ ദേവി പാറപ്പുറത്ത്, കാഴ്‌ച മലയാളം മിഷൻ അഡ്‌മിൻ ദാസ് ഭട്ടതിരി എന്നിവർ പങ്കെടുത്തു.

മെയ് 9, 10, 11 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന ഫെസ്റ്റിൻ്റെ പ്രധാന വേദികൾ കേരള സാഹിത്യ അക്കാദമിയായിരിക്കും. നാല് വേദികളിലായി മൂന്ന് ദിവസം നീളുന്ന ഈ മഹോത്സവം കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ച  50-ലധികം സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ സഹകരണത്തോടെ 10000 മുതൻ അഞ്ചര ലക്ഷം വരെ അംഗബലമുള്ള 15 പ്രമുഖ ഗ്രൂപ്പുകളുടെ നേത്യത്വത്തിൽ സംസ്ഥാനതലത്തിൽ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന വിപുലമായ സോഷ്യൽ മീഡിയ സാക്ഷരതാ മഹോത്സവമാണിത്.

പ്രധാന ആകർഷണങ്ങൾ:

സോഷ്യൽ മീഡിയ ലിറ്ററസി, ഡിജിറ്റൽ എത്തിക്‌സ്, ഉത്തരവാദിത്വമുള്ള ഉള്ളടക്ക സൃഷ്ടി എന്നിവയെക്കുറിച്ചുള്ള സെമിനാറുകൾ, പുസ്‌തകപ്രകാശനങ്ങൾ, നാടൻ കലാപ്രകടനങ്ങൾ, സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ വ്യക്തികളുടെ ടോക് ഷോകൾ, മികച്ച ഇൻഫ്‌ലുവൻസറായി പേരെടുത്ത ബാലതാരങ്ങളുടെയും മുതിർന്നവരുടെയും സംവാദങ്ങൾ, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളെ ആദരിക്കൽ അധ്യാപകസാഹിത്യ മേഖലകളിലെ മികച്ച പ്രവർത്തകർക്കുള്ള അവാർഡ് സമർപ്പണം.

നാല് വേദികളിലായി 80 സെഷനുകൾ സോഷ്യൽ മീഡിയയെ സമൂഹനന്മയ്ക്കും വിജ്ഞാനവിനിമയത്തിനും സൃഷ്ടിപരമായ ഇടപെടലുകൾക്കും ഉപയോഗിക്കുന്ന പുതിയ സംസ്‌കാരത്തിന് അടിത്തറയിടുമെന്ന പ്രതീക്ഷയാണ് സംഘാടകർക്ക്. സാമൂഹിക ഉത്തരവാദിത്വത്തോടെയുള്ള സോഷ്യൽ മീഡിയ ഇടപെടലുകൾക്ക് പ്രചോദനമാകുന്ന ഈ ഫെസ്റ്റ് സംസ്ഥാനത്തിൻ്റെ സാംസകാരിക,ഡിജിറ്റൽ ചരിത്രത്തിൽ ശ്രദ്ധേയമായ ഒരു നാഴികക്കല്ലായിരിക്കും

ഫെസ്റ്റ് ലോഗോ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്‌തിരുന്നു.

അനസ്ബി
ജനറൽ കൺവീനർ

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago