Categories: Uncategorized

ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ വഴിയോര വിശ്രമകേന്ദ്രവും കാർഷിക വിപണന കേന്ദ്രവും ജനങ്ങൾക്ക് തുറന്നു കൊടുക്കണം – ജി ഹരിലാൽ


പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്ത് കോടികൾ മുടക്കി കാർഷിക വിപണന കേന്ദ്രമായി പണികഴിപ്പിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റെയും, സംസ്ഥാനപാതയിൽ തെക്കേത്തുകവലയിൽ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രവും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി ജി ഹരിലാൽ ആവശ്യപ്പെട്ടു.

കാർഷിക വിപണന കേന്ദ്രം മൂന്ന്  തവണയാണ് ഉദ്ഘാടനം ചെയ്തത്.

തിരഞ്ഞെടുപ്പ്  സമയങ്ങളിലെ സ്ഥിരം ഉത്സവ വേദിയായി മാറിയ കാർഷിക വിപണന കേന്ദ്രത്തിന് ഇനിയും ഫിറ്റ്നസ് പോലും ലഭ്യമായിട്ടില്ല എന്നത് അതീവ ഗൗരതകരമായ അനാസ്ഥയാണ്. ജനങ്ങളുടെ കോടിക്കണക്കിന് നികുതിപ്പണമാണ്  കാടുകയറി നശിക്കുന്നത് .

വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് അഞ്ചുമാസമായി

നൂറുകണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കേണ്ട വഴിയോര വിശ്രമ കേന്ദ്രവും ഉദ്ഘാടന മാമാങ്കത്തിന് ശേഷം ശാപമോക്ഷം കാത്ത് കിടക്കുകയാണ് .

സാധാരണക്കാരന്റെ നികുതിപ്പണമാണ്  ഭരണസമിതിയുടെ അനാസ്ഥ മൂലം അനാഥമായി കിടക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാൻ ആവില്ലെന്നും  ഹരിലാൽ പറഞ്ഞു.

ഇരു പദ്ധതികളും പൊതുജനങ്ങൾക്ക് തുടർന്നു കൊടുക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ആരംഭിക്കുമെന്നും ഹരിലാൽ പറഞ്ഞു.

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago