പാറത്തോട്: പാലമ്പ്ര ഗദ്സെമേനി ഇടവകയിൽ സീനിയർ യൂത്തിന്റെ ആഭിമുഖ്യത്തിൽ *ആരവം 4.0 ഓണാഘോഷം* സംഘടിപ്പിച്ചു. ഇടവക സമൂഹത്തിന്റെ സംയുക്ത ഓണാഘോഷ പരിപാടി വികാരി ഫാദർ ഡോ:. ജിയോ കണ്ണംകുളം CMI ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിനോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിന് സിസ്റ്റർ ഗ്ലാഡിസ് സിഎംസി, ബ്ര. അൽഫോൺസ് പുത്തൻപുരയ്ക്കൽ, വിപിൻ കൊല്ലിയിൽ, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, മജു പാറടിയിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഇടവകക്കാർക്കായി മെഗാ കസേരകളി, മിഠായി പെറുക്ക്, ബോൾ പാസിംഗ്, കുപ്പി വളയിടിൽ, വടംവലി തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ആവേശപൂർവ്വമായ വടംവലിയിൽ SMYM ടീം വിജയികൾ ആകുകയും സെവൻസ് വാക്കപ്പാറ രണ്ടാം സ്ഥാനo നേടുകയും ചെയ്തു. *ആരവം 4.O* അനുബന്ധിച്ച് സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടത്തുകയും വിജയികൾക്കുള്ള അലമാരാ, സ്മാർട്ട് ടിവി ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സദ്യ ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടി. ഈ ഓണാഘോഷത്തിന് സീനിയർ യൂത്ത് പ്രസിഡന്റ് വിപിൻ കൊല്ലിയിൽ, ജോബിൻ ജേക്കബ്, മാത്തുക്കുട്ടി, സനൂപ്, ജോൺസൻ, ജിതിൻ ജിമ്മി, ലിബിൻ ചീനിവേലിൽ, സെബിൻ ഇലവുങ്കൽ, സുനിൽ ദേവസ്യ, ജിബിൻ ജിമ്മി, സന്തോഷ്, നിഖിൽ, ജെറിൻ സി ബേബി, ഷിൻസ്, തോമസുകുട്ടി ജോസ്, ജോമോൻ, ജോയൽ, സാജൂ, ബൈജൂ, ജെറിൻ ജിമ്മി, തുടങ്ങിയവരും കൈക്കാരന്മാരായ സെബാസ്റ്റ്യൻ വട്ടക്കുന്നേൽ , മജു പാറടിയിൽ വിവിധ ഭക്തസംഘടനകളുടെ പ്രതിനിധികളും നേതൃത്വം നൽകുകയുണ്ടായി.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…