Categories: Uncategorized

ആറു വീടുകളുടെ നിർമ്മാണം ചോലത്തടം ഇടവകയിൽ പുരോഗമിക്കുന്നു, സുമസ്സുകളുടെ സഹായം തേടുന്നു



മുണ്ടക്കയം :ചോലത്തടം ഇടവകയുൾപ്പെടെ കൂട്ടിക്കൽ ദേശത്തുണ്ടായ പ്രളയത്തിൽ ഈ ഇടവകയിലെ  നാലു വീടുകൾ തകരാൻ ഇടയായി. അവിടെത്തന്നെ വീട് വയ്ക്കാൻ  സാധ്യമല്ലാത്തതും അനുവാദം ഇല്ലാത്തതുമായ ഈ നാല് വീടുകൾ കൂടാതെ നാലു കുടുംബങ്ങളോട്  മാറി താമസിക്കാനും ഗവൺമെന്റ് അധികൃതർ   പറഞ്ഞിരിക്കുന്നവയും കൂട്ടി 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന്  ശ്രമങ്ങൾ നടന്നുവരുന്നു.  പള്ളിവക സ്ഥലം നൽകിയും സുമനസ്സുകളുടെ സഹകരണത്തോടെ ധനം സമാഹരിച്ചു സ്ഥലം വാങ്ങിയും *7 കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള്ള സ്ഥലം ഒരുക്കാനും മൂന്നു ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാനും ദൈവം കൃപ ചെയ്തു.* സുരക്ഷിതമായ ഭവനത്തിൽ കഴിയാൻ ദൈവം അനുവദിച്ചുവെങ്കിൽ ബാക്കി കുടുംബങ്ങളെ സഹായിക്കാൻ തനിച്ചോ സുഹൃത്തുക്കളുമായി ചേർന്നോ മറ്റെന്തെങ്കിലും പരിചയമുള്ള പ്രസ്ഥാനങ്ങളിലൂടെയോ വ്യക്തികളിലൂടെയോ    സാധ്യത ഉണ്ടെങ്കിൽ  സൂചിപ്പിക്കാമോ? ഒരു സ്ക്വയർഫീറ്റിന് 1500 രൂപ വച്ച് ഒന്നോ അതിലധികമോ എങ്കിലും തന്നു സഹകരിച്ചാൽ വലിയ ഉപകാരമായിരുന്നു.   കമ്പി, സിമന്റ്‌, സിമന്റ്‌ കട്ടകൾ, കട്ടള, ജനൽ, മെറ്റൽ, മണൽ, പെയിന്റ് തുടങ്ങിയവയുടെ തുക തുടങ്ങി മറ്റെന്തെങ്കിലും തരത്തിലും ബില്ലു പേ ചെയ്തോ ഒക്കെ *സഹായിക്കാമോ.* പ്രാർത്ഥിക്കണെ  ഒന്ന്  പരിഗണിക്കണെ

( സാധ്യത ഉണ്ടെങ്കിൽ വിശദ വിവരങ്ങൾക്ക് : please
contact the Vicar- 9496542361)

(“നിന്റെ സമ്പാദ്യത്തില്‍നിന്നു ദാനം ചെയ്യുക. ദാന ധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്‌. പാവപ്പെട്ടവനില്‍നിന്നു മുഖം തിരിച്ചുകളയരുത്‌. അപ്പോള്‍ ദൈവം നിന്നില്‍നിന്നു മുഖം തിരിക്കുകയില്ല. സമ്പത്തേറുമ്പോള്‍ അതനുസരിച്ചു ദാനം ചെയ്യുക. കുറച്ചേ ഉള്ളുവെങ്കില്‍ അതനുസരിച്ചു ദാനം ചെയ്യാന്‍മടിക്കരുത്‌. ദരിദ്രകാലത്തേക്ക്‌ ഒരു നല്ല സമ്പാദ്യം നേടിവയ്‌ക്കുകയായിരിക്കും നീ അതുവഴി ചെയ്യുന്നത്‌.
എന്തെന്നാല്‍, ദാനധര്‍മം മൃത്യുവില്‍നിന്നു രക്‌ഷിക്കുകയും അന്‌ധകാരത്തില്‍പ്പെടുന്ന
തില്‍ നിന്നു കാത്തുകൊള്ളുകയും ചെയ്യുന്നു. ദാനധര്‍മം അത്യുന്നതന്റെ സന്നിധിയില്‍ വിശിഷ്‌ടമായ കാഴ്‌ചയാണ്‌”-
(തോബിത്‌ 4 :7 – 11)

“കാഴ്‌ച സമര്‍പ്പിക്കുമ്പോള്‍ മുഖം വാടരുത്‌; സന്തോഷത്തോടെ ദശാംശം കൊടുക്കുക.
അത്യുന്നതന്‍ നല്‍കിയതുപോലെഅവിടുത്തേക്ക്‌ തിരികെക്കൊടുക്കുക; കഴിവിനൊത്ത്‌ ഉദാരമായി കൊടുക്കുക. കര്‍ത്താവ്‌ പ്രതിഫലം നല്‍കുന്നവനാണ്‌; അവിടുന്ന്‌ ഏഴിരട്ടിയായി തിരികെത്തരും.
(പ്രഭാഷകന്‍ 35 : 11-13)


Vipin Raju

Share
Published by
Vipin Raju

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

11 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

13 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

14 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

17 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

18 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

18 hours ago