കോട്ടയം: തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടി നിയമ നിർമ്മാണം നടത്താൻ തയാറാകണമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ കോട്ടയം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
മൃഗസ്നേഹം ചമഞ്ഞ് തെരുവുനായ്ക്കളെ സംരക്ഷിക്കാനായി കോടികൾ മുടക്കി കോടതിയിൽ പോകുന്ന മരുന്ന് കമ്പനികളുൾക്കെതിരെ കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ തയാറകണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
പേവിഷബാധ ഏറ്റുള്ള മരണമാണ് ഏറ്റവും ഭീകര മരണം എന്നും, നിരാലംബർക്കും പാവപ്പെട്ടവർക്കും ആനുകുല്യങ്ങൾ നിഷേധിച്ചു കൊണ്ട് കോടികൾ മുടക്കി വന്ധ്യങ്കരിച്ചും , പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിന് ശേഷവും നായ്ക്കളെ റോഡിലേയ്ക്ക് ഇറക്കി വിടുന്നതുമൂലം വാഹനാപകടങ്ങൾ വർദ്ധിക്കുകയും മരണനിരക്ക് കൂടുകയും ചെയ്യുമെന്നും സജി ആരോപിച്ചു.
തെരുവുനായ വിഷയം സാമൂഹ്യ വിപത്തായി പ്രഖ്യാപിച്ച് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ മൃഗ സ്നേഹികളുടെ വീട്ടിൽ പാർപ്പിക്കാനായി സർക്കാർ ഷെൽറ്റർ നിർമ്മിച്ച് സൗകര്യം ചെയ്ത് കൊടുത്ത് പുന:രധിവസിപ്പിക്കണം എന്നും അതിനായി എത്ര കോടി മുടക്കിയാലും സർക്കാരിന് പൂർണ്ണ പിൻതുണ നൽകുമെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…