പൊൻകുന്നം :വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിലും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിലും നാമെല്ലാവരും പ്രാധാന്യം നൽകുന്നവരാണ്. എന്നാൽ നാടും പൊതു സ്ഥലവും വൃത്തിയോടെ പരിപാലിക്കാൻ നമ്മൾ പലപ്പോഴും തയ്യാറുമല്ല.
ചെറുവള്ളിയെന്ന കൊച്ചു ഗ്രാമത്തെ വൃത്തിയും വെടിപ്പുമുള്ളതാക്കുന്നതിന് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ചെറിയൊരു ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ്.
പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തീകരിച്ചതോടെ നമ്മുടെ നാടും മാറുകയാണ്. നിരവധി വാഹനങ്ങളും അനേകം ആളുകളും ഇതുവഴി ദിവസേന കടന്നുപോകുന്നു.
ചെറുവള്ളി ശ്രീദേവീ ക്ഷേത്രത്തിലേക്കും വിദൂര സ്ഥലങ്ങളിൽ നിന്നും ധാരാളം ഭക്തജനങ്ങൾ എത്താറുമുണ്ട്.
ചെറുവള്ളിയിലൂടെ കടന്നുപോകുന്നവർക്കും ഇവിടെ എത്തിച്ചേരുന്നവർക്കും നമ്മുടെ നാടിനെക്കുറിച്ച് നല്ലത് പറയണമെന്ന് നമുക്കാഗ്രഹമില്ലേ…
എൻ്റെ ഗ്രാമം – സുന്ദര ഗ്രാമം എന്ന പേരിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. സ്ഥലനാമ ബോർഡ്, ശുചിത്വ സന്ദേശ ബോർഡുകൾ, ബോട്ടിൽ ബൂത്ത് (പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കുന്നതിന്), വേസ്റ്റ് ബിൻ (Rabit Model) , ചെടികൾ, ക്യാമറ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
ഈ കൊച്ചു ഗ്രാമത്തെ അതിമനോഹരമായി കാത്തു പരിപാലിക്കുവാൻ ഈ നാടിനെ സ്നേഹിക്കുന്ന എല്ലാ സുമനസ്സുകളുടെയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുകയാണ്.
ഈ പദ്ധതിയുടെ നടത്തിപ്പിനും പരിപാലനത്തിനുമായി 10-10-25 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ചെറുവള്ളി KVMS ഹാളിൽ വച്ച് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ മുകേഷ് കെ. മണിയുടെ അധ്യക്ഷതയിൽ ഒരു യോഗം ചേരുകയാണ്.
ഈ യോഗത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
സ്നേഹപൂർവം
ഷാജി പാമ്പൂരി
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…