കാഞ്ഞിരപ്പള്ളി: എ കെ ജെ എം ഹൈസ്കൂളിൽ നടന്ന കോട്ടയം ജില്ല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് അവസാനിച്ചു. ബോയ്സ് , ഗേൾസ് അണ്ടർ (9,11,13,15&17) കാറ്റഗറിയിൽ ആയിരുന്നു മത്സരം. ഇവിടെ വിജയിച്ചവർ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടി. വിവിധ വിഭാഗങ്ങളിലെ വിജയികൾ -ഗേൾസ് അണ്ടർ 9 -ക്ലാരിറ്റ് ജേക്കബ്, ബോയ്സ് അണ്ടർ 9 -ബെൻ ജോർജ് ബോയ്സ് അണ്ടർ 11 – അബിരാം എം എ, ഗേൾസ് അണ്ടർ 11- റിതി ആർ നായർ ഗേൾസ് അണ്ടർ 13- ശിവഗംഗ വി പി, ബോയ്സ് അണ്ടർ- 13 തരുൺ തര്യൻ, ബോയ്സ് അണ്ടർ 15- ജീവൻ മാത്യു,ഗേൾസ് അണ്ടർ 15 അശ്വതി ആർ, ബോയ്സ് അണ്ടർ 17- അലോൺ അലക്സ്, ഗേൾസ് അണ്ടർ 17- അശ്വതി രതീഷ് തുടങ്ങിയവർ വിവിധ വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടി.
രാവിലെ ടേബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡൻറ് ശ്രീ ഫിലിപ്പ് നിക്കളവോസ് പള്ളിവാതുക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ കെ ജെ എം സ്കൂൾ പ്രിൻസിപ്പൽ ഫാദർ അഗസ്റ്റിൻ പീടികാമല മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ജില്ലാ ടേബിൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് ശ്രീ മോഹൻ തോമസ് ഡോക്ടർ മനു പി എസ്,ഡോ സിജോ കെ ചെറിയാൻ,ശ്രീ പ്രതീഷ് ദിവാകരൻ,അസോസിയേഷൻ പ്രസിഡൻറ് ശ്രീ ഫിലിപ്പ് നിക്കളവോസ് പള്ളിവാതുക്കൽ, പ്രവീൺ തരിയൻ, ശ്രീമതി ഉഷാകുമാരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…