കോട്ടയം: വാഴൂര്‍ ബ്ലോക്ക്പഞ്ചായത്ത് 2020-25 വര്‍ഷം നടപ്പാക്കിയവിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനവും വികസന രേഖ പ്രകാശനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പൊന്‍കുന്നം രാജേന്ദ്ര മൈതാനത്ത് നടന്ന പരിപാടിയില്‍ വാഴൂര്‍ ബ്ലോക്ക് പ്രസിഡന്റ് മുകേഷ് കെ.മണി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ എസ്.പിള്ള, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍.ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.എന്‍.ഗിരീഷ് കുമാര്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജി പാമ്പൂരി, ലതാ ഷാജന്‍, പി.എം.ജോണ്‍, ബി.രവീന്ദ്രന്‍ നായര്‍, വര്‍ഗീസ് ജോസഫ്, ചിറക്കടവ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീലത സന്തോഷ് ,അഡ്വ. ജയാ ശ്രീധര്‍, എം.ജി.വിനോദ് ,കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി സൂപ്രണ്ട് സാവന്‍ സാറാ മാത്യു, ബി.ഡി.ഒ പി.എന്‍ ഗീത എന്നിവര്‍ പങ്കെടുത്തു.അഞ്ചുവർഷത്തെ വികസന പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റിനു വിധേയമാക്കിയത് അഴിമതിരഹിതമായി വികസന പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടാണെന്നും ഇത് മാതൃകാപരമാണെന്നും ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ പ്രസ്താവിച്ചു.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെയും മറ്റ് 2 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ വികസന പ്രവർത്തനങ്ങൾ പരാതികളില്ലാതെ നടത്തുവാൻ കഴിയുന്നത് വാഴൂർ പഞ്ചായത്തിൻ്റെ ഇച്ഛാശക്തികൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…