കാഞ്ഞിരപ്പള്ളി: വ്യത്യസ്ത പരിപാടികളുമായി ശ്രദ്ധേയമായ സെൻറ് ഡോമിനിക്സ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ‘ഹൃദ്യം 93’ സ്കൂളിന് പുതിയ യവനിക സമ്മാനിച്ചു. 50000 രൂപ ചെലവിലാണ് കർട്ടൻ നിർമ്മിച്ചത്. അകാലത്തിൽ മരണമടഞ്ഞ പ്രിയ സുഹൃത്ത് മനോജ് കെയുടെ മക്കൾക്ക് പഴയ സുഹൃത്തുക്കളുടെ വകയായി ഒരുലക്ഷം രൂപ സമ്മാനിച്ചു.
സ്കൂൾ മാനേജർ ഫാദർ കുര്യൻ താമരശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. ഹൃദ്യം 93 പ്രസിഡൻറ് ആൻറണി മാർട്ടിൻ ജോസഫ്
അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെന്റ് ഡോമിനിക് സ്കൂൾ ഹെഡ്മാസ്റ്റർ പി ജെ തോമസ്, ഷിറാസ് കമാൽ, ഉസ്താദ് നൂറുൽ ഹഖ് തുടങ്ങിയവർ സംസാരിച്ചു.
വിവിധ കലാപരിപാടികളോടുകൂടി പരിപാടി അവസാനിച്ചു. സെക്രട്ടറി അരുൺകുമാർ നന്ദി പ്രകാശിപ്പിച്ചു.
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…