Categories: Uncategorized

പാലായിൽ അമിത വേഗത്തിൽ എത്തിയ ഇന്നോവ കാർ ഓട്ടോയുടെ പിന്നിലിടിച്ച് വീട്ടമ്മ മരിച്ച സംഭവം ഇടിച്ച വാഹനം പോലീസ് കസ്റ്റടിയിൽ

.

പാലാ: പാലായിൽ അമിത വേഗത്തിൽ എത്തിയ ഇന്നോവ കാർ ഓട്ടോയുടെ പിന്നിലിടിച്ച് വീട്ടമ്മ മരിച്ച സംഭവം ഇടിച്ച വാഹനം പോലീസ് കസ്റ്റടിയിൽ, പാലാ സ്വദേശി ആനിതോട്ടത്തിൽ ജോർജ് എന്നയാളുടെ വാഹനമാണ് പോലിസ് കസ്റ്റഡിയിൽ ഉള്ളത്, സംഭവ സമയത്ത് ഇയാൾ മദ്യ ലഹരിയിലാണെന്നും ആക്ഷേപമുണ്ട്,ഡമ്മി പ്രതിയെ ഹാജരാക്കി ഇയാൾ കേസിൽ നിന്നും ഊരി പോരുവാൻ ശ്രമിച്ചതായും പറയപ്പെടുന്നു, കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റ സംസ്ഥാന ജനറൽ സെക്രട്ടറിയും, മോൻസ് ജോസഫ് എം.എൽ.എയുടെ വിശ്വസ്തനും, പാലായിലെ പ്രമുഖ കൊള്ള പലിശക്കാരനുമായ ഇയാളെ കേസിൽ നിന്ന് രക്ഷപ്പെടുത്തുവാൻ ശ്രമം നടക്കുന്നതായും, മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പടെ വാഹനാപകടത്തിൽ പ്രതിയായ ഇയാളുടെ വിവരങ്ങൾ പുറത്തുവിടാതെ ഒളിച്ചു കളി നടത്തിയതായും ആരോപണം ഉയരുന്നുണ്ട് 2025 നവംബർ അഞ്ചിന് രാത്രി 10.30ന് കടയിലെ ജോലി കഴിഞ്ഞ് ഭർത്താവ് ഉലഹന്നാൻ ജോസിനൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു റോസമ്മ(66)യാത്രാമധ്യേ, പാലാ സിവിൽ സ്റ്റേഷനിന് സമീപം ഉലഹന്നാൻ ജോസ് സാധനങ്ങൾ വാങ്ങാനായി ഓട്ടോറിക്ഷ നിർത്തിയിട്ട സമയത്ത്, അമിത വേഗത്തിൽ എത്തിയ
ഇനോവ കാർ റോസമ്മ സഞ്ചരിച്ച ഓട്ടോയുടെ പിന്നിൽ കാർ ഇടിക്കുകയും, കാർ നിർത്താതെ പോവുകയുംമായിരുന്നു
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോസമ്മയെ ഉടൻതന്നെ പാലായിലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.. നവംബർ 11ന് മസ്തിഷ്കമരണം സംഭവിക്കുകയും,റോസമ്മ ഉലഹന്നാന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്തു. കോട്ടയം പാല മുണ്ടുപാലം പുത്തേറ്റ് കുന്നേൽ വീട്ടിൽ റോസമ്മ ഉലഹന്നാന്റെ (66) രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലേക്കും മറ്റൊരു വൃക്ക അമൃത ആശുപത്രിയിലേക്കും ഒരു കരൾ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും രണ്ട് നേത്രപടലങ്ങൾ കോട്ടയം ചൈതന്യ കണ്ണാശുപത്രിയിലേക്കുമാണ് നൽകിയത്, റോസമ്മയുടെ മൃതദേഹം ഇന്ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പാലാ ളാലം പഴയ സെന്റ് മേരീസ് പള്ളിയിൽ നടന്നു,

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago